ദുബായ്:  എട്ടാമത് ദുബായ് രാജ്യാന്തര ചലചിത്രമേളയ്ക്ക് തുടക്കമായി. ഹോളിവുഡ് ചിത്രമായ മിഷന്‍ ഇംപോസിബിള്‍ ഗോസ്റ്റ് പ്രോട്ടോക്കോള്‍ എന്ന ചിത്രത്തിന്റെ പ്രീമിയറോടെയാണ് മേള തുടങ്ങിയത്. മേളയ്ക്ക് വമ്പന്‍ സ്വീകരണമാണ് ദൂബായില്‍ ലഭിച്ചത്. നിരവധി ആളുകള്‍ മേളയില്‍ പങ്കെടുത്തു.എട്ടാമത് ചലചിത്രമേള ഉദ്ഘാടനം
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുടെ ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്ത് നിര്‍വഹിച്ചു.

മിഷന്‍ ഇംപോസിബിള്‍ എന്ന ചിത്രത്തിന്റെ ലോക പ്രമീയറിനോട് അനുബന്ധിച്ചുള്ള റെഡ് കാര്‍പറ്റായിരുന്നു ആദ്യ ദിവസത്തെ പ്രത്യേകത. നായകനായ ടോം ക്രൂയിസിനോപ്പം ചിത്രത്തിലെ മറ്റ് താരങ്ങളും റെഡ് കാര്‍പ്പറ്റിനായെത്തിയിരുന്നു. ബോളിവുഡ് താരം അനില്‍ കപൂര്‍ ചടങ്ങില്‍ പങ്കെടുത്തു. സിനിമയിലെ അവസരങ്ങളെ കുറിച്ചും അദ്ദേഹത്തിനുണ്ടായ അനുഭവങ്ങളെ പറ്റിയും സംസാരിച്ചു

Subscribe Us:

56 രാജ്യങ്ങളില്‍ നിന്നുള്ള 171 ചിത്രങ്ങളാണ് ഒരാഴ്ച നീണ്ട് നില്‍ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ദുബായ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ഏക മലയാള ചിത്രം ശാലിനി ഉഷാനായരുടെ ‘അകം’ ആണ്.