കരിപ്പൂര്‍: ദുബൈയിലേക്ക് പോകേണ്ട എമിറേറ്റ്‌സ് വിമാനത്തില്‍ പുറപ്പെടേണ്ട യാത്രക്കാരെ കൊണ്ട് പോകാത്തതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ ബഹളം വെക്കുന്നു. രാവിലെ 10.30ന് പുറപ്പെടേണ്ട വിമാനമാണ് പുറപ്പെടാതിരുന്നത്.

വിമാനത്തിന് ചില തകരാറുകളുണ്ടെന്നും അത് പരിഹരിച്ച ശേഷമേ യാത്ര തുടങ്ങാന്‍ കഴിയുകയുള്ളൂവെന്നുമാണ് അധികൃതര്‍ പറയുന്നത്. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് യാത്രക്കാര്‍ക്ക് കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല.