Categories

ദുബൈ-കൊച്ചി വിമാനം വൈകുന്നു; യാത്രക്കാര്‍ ദുരിതത്തില്‍

airindia-planeദുബൈ: നെടുമ്പാശ്ശേരിയിലേക്ക് തിരിക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് യന്ത്രത്തകരാര്‍ കാരണം യാത്ര ആരംഭിക്കാനായില്ല. പകരം വിമാനം ഏര്‍പ്പെടുത്തുന്നതിനോ താമസത്തിന് സൗകര്യം ചെയ്യുന്നതിനോ സംവിധാനമൊരുക്കാതിരുന്ന അധികകൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ വിമാനത്തില്‍ നിന്നിറങ്ങാതെ പ്രതിഷേധിച്ചു.

ഇന്ന് പുലര്‍ച്ചെ 5.05 ന് കൊച്ചിയിലെത്തേണ്ടിയിരുന്ന എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനമാണ് യാത്ര തുടങ്ങാനാകാതെ ദുബൈയില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. ദുബൈ വിമാനത്താവളത്തില്‍ നിന്നും 161 യാത്രക്കാരുമായി പുറപ്പെടാനൊരുമ്പെടുമ്പോഴാണ് യത്രത്തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. മുംബൈയില്‍ നിന്നും തകരാറിലായ യന്ത്രഭാഗം കൊണ്ടുവന്നാല്‍ മാത്രമേ അറ്റകുറ്റപണി നടത്തുവാന്‍ കഴിയുകയുളളൂവെന്നാണ് അധികൃതര്‍ അറിയിച്ചത്.

നിലവിലുളള പൈലറ്റിന്റെ ഡ്യൂട്ടി സമയം കൂടി കഴിഞ്ഞതിനാല്‍ ഇനി രാത്രിയോടെ മാത്രമേ വിമാനം എത്തിച്ചേരാന്‍ ഇടയുളളൂവെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ പ്രതിഷേധത്തിനൊടുവില്‍ താമസത്തിന് എയര്‍ ഇന്ത്യ സൗകര്യം ചെയ്ത് നല്‍കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

കൊച്ചിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ സാങ്കേതിക പ്രശ്‌നമുണ്ടെന്ന് അറിയാമായിരുന്നിട്ടും അധികൃതര്‍ അത് മറച്ചുവെച്ച് യാത്രക്കാരെ കയറ്റുകയായിരുന്നുവെന്ന് യാത്രക്കാരിലൊരാള്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.