Categories

ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കണ്‍മണികള്‍ മൂന്ന്

ദുബൈ: അപൂര്‍വ ശസ്ത്രക്രിയയിലൂടെ അല്‍ ബറഹ ആശുപത്രിയില്‍ മൂന്ന് കുഞ്ഞുങ്ങള്‍ പിറന്നു. ഏഴു മാസം വളര്‍ച്ചയുള്ള കുഞ്ഞുങ്ങളും അമ്മയും ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു. ലോകത്ത് എണ്ണായിരം ഗര്‍ഭിണികളില്‍ ഒരാള്‍ക്ക് മാത്രമാണ് മൂന്നു കുഞ്ഞുങ്ങള്‍ ഉണ്ടാവുകയുള്ളൂവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ദിവസമാണ് ജല സ്രാവത്തെ തുടര്‍ന്ന് ഏഴു മാസം ഗര്‍ഭിണിയായ ഈജിപ്ഷ്യന്‍ യുവതി എമെര്‍ജെന്‍സിയില്‍ ചികിത്സ തേടിയത്. പ്രസവം വൈകിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് അമ്മയുടെയും കുഞ്ഞുങ്ങളുടെയും ജീവന് ഭീഷണിയാകുമെന്നതിനാല്‍ ഗൈനകോളജി സ്‌പെഷ്യലിസ്റ്റായ ഡോക്ടര്‍ സമിഹ് ഖൂരിയുടെ നേത്രത്വത്തില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.

ആറ് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഈജിപ്ഷ്യന്‍ ദമ്പതികള്‍ക്ക് ഒറ്റ പ്രസവത്തിലൂടെ മൂന്ന് കുഞ്ഞുങ്ങളെ ലഭിച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും മൂന്നാമത്തെ കുഞ്ഞിനെ പുറത്തെടുക്കാന്‍ അല്‍പ്പം പ്രയാസം നേരിട്ടുവെന്നും ആശുപത്രി അധിക്ത്രര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ഏഴു മാസം കൊണ്ട് പ്രസവം നടക്കുന്നത് എണ്ണായിരം കേസുകളില്‍ ഒരെണ്ണം എന്ന തോതിലാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.

ആയിരത്തി ഒരു നൂറിനും ഇരു നൂറിനും ഇടക്കാണ് കുഞ്ഞുങ്ങളുടെ ഇപ്പോഴത്തെ ഭാരം. എട്ടു ആഴ്ചയോളം ഇന്‍ക്യുബേറ്ററില്‍ പ്രത്യേക പരിചരണം ആവശ്യമുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.