blood_spatter-rw

ദുബൈ: വാഹനാപകടത്തില്‍ മലയാളി മരിച്ചു. മുക്കം നീലേശ്വരം മണിപ്ര മോയിന്‍ (40) ആണു മരിച്ചത്. ദൂബൈയില്‍ ഇന്ന് ജുമുഅ നമസ്‌കാരത്തിന് പള്ളിയിലേക്കു പോകാന്‍ റോഡ് മുറിച്ചുകടക്കവെ കാറിടിച്ചാണ് അപകടം.

രണ്ടു വര്‍ഷം മുന്‍പാണ് ദുബായിലെത്തിയത്. മണിപ്ര അഹമ്മദ്കുഞ്ഞിയുടെ മകനാണ്. ഭാര്യ: റംല. മക്കള്‍: മുബീന്‍ മഹ്‌സൂക്ക്, നിദ ഫെബിന്‍, ഫാത്വിമ നജ. മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.