എഡിറ്റര്‍
എഡിറ്റര്‍
ദുബായില്‍ വാഹനാപകടം: രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു
എഡിറ്റര്‍
Thursday 26th January 2017 1:59pm

malappuram

ദുബായ്: ദുബായ് നഗരത്തിനു സമീപമുള്ള മര്‍മൂം അല്‍ ലിസൈലിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.

മലപ്പുറം വളവന്നൂര്‍ സ്വദേശി അബ്ദുല്‍ മജീദ് പൊട്ടച്ചോല (41), വളാഞ്ചേരി സ്വദേശി ഷംസുദ്ദീന്‍ പാലക്കല്‍ (42) എന്നിവരാണു മരിച്ചത്.  ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം.

അല്‍ ലിസൈലിയിലെ ഒരു കുതിര വളര്‍ത്തു കേന്ദ്രത്തിലെ ജീവനക്കാരായ ഇരുവരും ജോലി കഴിഞ്ഞു രാത്രി നടക്കാനിറങ്ങിയപ്പോള്‍ അമിത വേഗത്തിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ മീറ്ററുകളോളം തെറിച്ചുവീണ ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റി.

Advertisement