എഡിറ്റര്‍
എഡിറ്റര്‍
രണ്ടുദിവസം മുമ്പ് എല്‍.ഡി.എഫ് ഏറ്റവും പ്രശ്‌നമുള്ള മുന്നണി; ഇപ്പോള്‍ എല്‍.ഡി.എഫാണ് ഗംഭീരം; പദവിലഭിച്ചപ്പോള്‍ പിള്ളയുടെ മലക്കം മറിച്ചില്‍ ഇങ്ങനെ
എഡിറ്റര്‍
Thursday 18th May 2017 4:16pm


കൊട്ടാരക്കര: ‘കേരളത്തില്‍ ഏറ്റവുമധികം പ്രശ്‌നങ്ങളുള്ള മുന്നണിയായി എല്‍ഡിഎഫ് മാറിയെന്ന് തോന്നുമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള.’ -കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്തയാണ് ഇത്. തങ്ങളുടെ പാര്‍ട്ടിയെ വേണ്ടവിധം പരിഗണിക്കാത്ത മുന്നണിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് കഴിഞ്ഞദിവസം പിള്ള രംഗത്ത് വന്നത്.

എന്നാല്‍ മുന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ലഭിച്ചപ്പോള്‍ പിള്ള മലക്കം മറിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. കേരളത്തിലെ ഏറ്റവും പ്രശ്‌നങ്ങളുള്ള മുന്നണിയെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ എല്‍.ഡി.എഫിലേക്ക് കേരള കോണ്‍ഗ്രസ് (ബി) യെ ഉള്‍പ്പെടുത്തണമെന്നാണ് പിള്ള ഇപ്പോള്‍ ആവശ്യപ്പെടുന്നത്.


Also Read: പാകിസ്താന് കനത്ത തിരിച്ചടി; കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി തടഞ്ഞു


വളരെ രൂക്ഷമായാണ് പിള്ള കഴിഞ്ഞ ദിവസം ഇടത് മുന്നണിക്കെതിരെ പ്രതികരിച്ചത്. ഗണേഷ് കുമാറിനെ മന്ത്രിസഭയിലെടുക്കാത്തത് രാഷ്ട്രീയ മര്യാദയില്ലായ്മയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് (ബി) എല്‍.ഡി.എഫ് മന്ത്രിസഭയില്‍ സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം ഇന്ന് പറഞ്ഞത്. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ലഭിച്ച ശേഷമാണ് പിള്ളയുടെ ഈ മലക്കം മറിച്ചില്‍ എന്നത് ശ്രദ്ധേയമാണ്.

തങ്ങളുടെ പാര്‍ട്ടിയെ മുന്നണിയിലെടുക്കണമെന്ന് ആവശ്യപ്പെട്ട പിള്ള, കെ.എം മാണിയെ മുന്നണിയില്‍ എടുക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതി കുറയ്ക്കാന്‍കഴിഞ്ഞു എന്നതാണ് എല്‍.ഡി.എഫ് മന്ത്രിസഭയുടെ പ്രധാന നേട്ടമെന്നും പിള്ള അഭിപ്രായപ്പെട്ടു. മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിതനായശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബാലകൃഷ്ണപിള്ള.

Advertisement