എഡിറ്റര്‍
എഡിറ്റര്‍
‘ചാണകത്തില്‍ മുക്കിയ ചൂലുകൊണ്ട് സ്ത്രീകള്‍ ഇന്നസെന്റിനെ അടിക്കണം’; പറഞ്ഞത് ആരാണെന്നറിയാമോ? കാവ്യ മാധവനെ കുറിച്ച് അശ്ലീലച്ചുവയുള്ള പോസ്റ്റിട്ട പന്തളം സുധാകരന്‍
എഡിറ്റര്‍
Thursday 6th July 2017 12:36pm

 

കോഴിക്കോട്: നടന്‍ ഇന്നസെന്റ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ ആഞ്ഞടിച്ച കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടി അദ്ദേഹത്തിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ്. നടി കാവ്യ മാധവന്‍ ദിലീപിനെ വിവാഹം കഴിച്ച വേളയിലായിരുന്നു കാവ്യയെ അപമാനിക്കുന്ന തരത്തില്‍ അശ്ലീലച്ചുവയുള്ള ഫേസ്ബുക്ക് പോസ്റ്റ് പന്തളം സുധാകരന്‍ ഇട്ടത്.


Also Read: മരിച്ച ഭര്‍ത്താവ് തിരിച്ചുവരുമെന്ന് കരുതി ഭാര്യയും മക്കളും മൃതദേഹത്തിന് കാവലിരുന്നത് മൂന്ന് മാസത്തോളം; സംഭവം മലപ്പുറത്ത്


‘ദിലീപിനും കാവ്യയ്ക്കും മംഗളാശംസകള്‍. ഇനി കള്ളപ്പണമാണെന്ന് ആരും പറയില്ലല്ലോ?
പന്തളം സുധാകരന്‍’ എന്നതായിരുന്നു അന്ന് അദ്ദേഹമിട്ട ഫേസ്ബുക്ക് പോസ്റ്റ്.

എന്നാല്‍ ഇന്നസെന്റ് നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചയില്‍ സ്ത്രീസംരക്ഷകന്റെ പുറംതോലണിഞ്ഞ പന്തളം സുധാകരനെയാണ് പ്രേക്ഷകര്‍ ഇന്നലെ കണ്ടത്. ഇന്നസെന്റ് എന്ന വ്യക്തിയെ ചൂലെടുത്ത് ചാണകത്തില്‍ മുക്കി മുതുകത്ത് അടിക്കുകയാണ് സ്ത്രീകള്‍ ചെയ്യേണ്ടത് എന്നാണ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പന്തളം സുധാകരന്‍ പറഞ്ഞത്.


Related Story: ഇനി കള്ളപ്പണമെന്ന് ആരും പറയില്ലല്ലോ; ദിലീപിനേയും കാവ്യയേയും അപമാനിച്ച് പന്തളം സുധാകരന്‍


നേരത്തേ ദിലീപ്-കാവ്യ വിഷയത്തില്‍ പന്തളം സുധാകരന്റെ പോസ്റ്റ് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചത്. തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചുകൊണ്ട് തലയൂരുകയാണ് പന്തളം ചെയ്തത്.

പന്തളത്തിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട്:

അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഡൂള്‍ന്യൂസാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇത് വലിയ വിവാദമായിരുന്നു. ഈ വിഷയമാണ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ ചര്‍ച്ച ചെയ്തത്.

വിനു വി. ജോണിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ യുവജനക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, സംവിധായകന്‍ രാജസേനന്‍, കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ തുടങ്ങിയവര്‍ക്കൊപ്പം മറ്റ് പ്രമുഖരും പങ്കെടുത്തിരുന്നു. പ്രതികരണത്തിന്റെ തീവ്രത ഏറിയും കുറഞ്ഞുമായിരുന്നെങ്കിലും പാനലിലെ എല്ലാവരും ഇന്നസെന്റിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെ എതിര്‍ക്കുകയാണ് ചെയ്തത്.


Don’t Miss: ഇന്നസെന്റ് ചേട്ടാ, ഇനിയും പൊട്ടന്‍ കളിക്കരുത്, നിങ്ങളുടെ പേരിനെക്കുറിച്ച് സുകുമാര്‍ അഴീക്കോട് പറഞ്ഞത് അന്വര്‍ത്ഥമാക്കരുത്: രൂക്ഷവിമര്‍ശനവുമായി വിനയന്‍


വിഷയത്തെ രാഷ്ട്രീയമായി കൂടി കണ്ട് ഇന്നസെന്റിനെതിരെ ഏറ്റവും രൂക്ഷമായി പ്രതികരിച്ചത് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനായിരുന്നു. സുകുമാര്‍ അഴീക്കോട് ഇന്നസെന്റിനെ കുറിച്ച് പണ്ട് പറഞ്ഞതിനെ സ്മരിച്ചുകൊണ്ടാണ് പന്തളം സുധാകരന്‍ ചര്‍ച്ചയിലേക്ക് പ്രവേശിച്ചത്.

തുടര്‍ന്ന് പന്തളം സുധാകരന്‍ ചാലക്കുടി എം.പി കൂടിയായ ഇന്നസെന്റിനെതിരെ ആഞ്ഞടിച്ചത് ഇങ്ങനെ:

‘അഴീക്കോട് സാര്‍ (ഇന്നസെന്റിനെ കുറിച്ച് പണ്ട് പറഞ്ഞത്) ഇന്ന് പറഞ്ഞത് പോലെയാണ് നമ്മുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഞാന്‍ മിതമായ ഭാഷയില്‍ പറയട്ടെ, രാഷ്ട്രീയമായി കാണരുത്, സ്ത്രീ സമൂഹത്തെ മുഴുവന്‍ അടച്ചാക്ഷേപിച്ച ശ്രീ. ഇന്നസെന്റ് എന്ന വ്യക്തിയെ ചൂലെടുത്ത് ചാണകത്തില്‍ മുക്കി മുതുകത്ത് അടിക്കുകയാണ് സ്ത്രീകള്‍ ചെയ്യേണ്ടത്.

തമാശ എന്ന രൂപത്തില്‍ അദ്ദേഹം പൊട്ടന്‍ കളിക്കുകയാണ്. അമ്മ ഇദ്ദേഹത്തിന്റെ കുടുംബ സ്വത്താണോ? സിനിമാ രംഗത്ത് അഭിനേതാക്കള്‍ക്ക് ചൂഷണമുണ്ടാകാതിരിക്കാന്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എന്ന നിലയ്ക്കാണ് ‘അമ്മ’ രൂപീകരിച്ചത്. അതാണോ ഇപ്പോള്‍ ‘അമ്മ’ ചെയ്യുന്നത്?’

ഇങ്ങനെ പോകുന്നു ‘സ്ത്രീവിരുദ്ധതയ്‌ക്കെതിരായ’ പന്തളം സുധാകരന്റെ ആഞ്ഞടിക്കല്‍.

പന്തളം സുധാകരന്‍ പങ്കെടുത്ത ന്യൂസ് അവര്‍ കാണാം:
(14:40 മുതല്‍ 17:30 വരെയാണ് പന്തളം സുധാകരന്റെ പ്രതികരണം)

Advertisement