ദുബായ് : മലയാളി യായ ഫോട്ടോഗ്രാഫര്‍ കമാല്‍ കാസിം ഡി. എസ്. എഫ് ഷോപ്പിംഗ് വിഭാഗ ത്തിലെ ഫോട്ടോഗ്രാഫി അവാര്‍ഡ് വീണ്ടും നേടി. വ്യത്യസ്ത വിഭാഗ ങ്ങളിലായി തുടര്‍ച്ച യായി മൂന്നാം തവണ യാണ് കമാല്‍ കാസിം അവാര്‍ഡ് കരസ്ഥ മാക്കുന്നത്.

5,000 യു. എസ്. ഡോളറും ഫലകവും പ്രശസ്തി പത്ര വുമാണ് അവാര്‍ഡ്. മൂന്ന് വ്യത്യസ്ത സംസ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വനിത കള്‍ ഷോപ്പിംഗ് നടത്തുന്ന ചിത്ര മാണ് അവാര്‍ഡ് നേടി ക്കൊടുത്തത്. 2009ല്‍ ഇതേ വിഭാഗ ത്തിലും 2010 ല്‍ ആഘോഷ വിഭാഗ ത്തിലും കമാല്‍ കാസിം അവാര്‍ഡ് ജേതാവാണ്. തൃശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശിയായ കമാല്‍ കാസിം ഇപ്പോള്‍ ഷാര്‍ജ യില്‍ ജോലി ചെയ്യുന്നു.