ആലപ്പുഴ: മദ്യപിച്ച് വാഹനമോടിച്ചുവെന്ന് ആരോപിച്ച് പോലീസ്ജീപ്പ് ഡ്രൈവറെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തു. ആലപ്പുഴ വനിതാപോലീസ് സെല്‍ ഡ്രൈവര്‍ അബ്ദുള്‍ സമദിനെയാണ് നാട്ടുകാര്‍ കൈകാര്യം ചെയ്തത്.

സമദ് ഓടിച്ച ജീപ്പ് ആദ്യം ബൈക്കിലിടിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധിച്ചെങ്കിലും സമദ് വീണ്ടും വണ്ടിയെടുത്തു. എന്നാല്‍ ജീപ്പ് വീണ്ടും മറ്റൊരു ലോറിയില്‍ ഇടിച്ചതോടെ നാട്ടുകാര്‍ സമദിനെ മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി സമദിനെ വൈദ്യപരിശോധനക്കായി കൊണ്ടുപോയി. മദ്യപിച്ച്