എഡിറ്റര്‍
എഡിറ്റര്‍
കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായരുന്നയാളുടെ ജനനേന്ദ്രിയത്തിന് മദ്യപര്‍ തീ വെച്ചു (വീഡിയോ)
എഡിറ്റര്‍
Tuesday 13th June 2017 12:36pm

 

ചെന്നൈ: കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്നയാളുടെ ജനനേന്ദ്രിയത്തിന് തീ വെച്ചു. കോടമ്പാക്കം രംഗരാജ പുരത്ത് ഇന്ത്യന്‍ ബാങ്കിന് സമീപമാണ് സംഭവം. മദ്യപാനികളായ അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം നാലാം തിയ്യതിയാണ് സംഭവമുണ്ടായത്. ജാഫര്‍ എന്ന 50-കാരനാണ് ദുരനുഭവമുണ്ടായത്. പുലര്‍ച്ചെ ഒന്നരയോടെയാണ് അക്രമമുണ്ടായത്.


Also Read: കന്നുകാലികളെ കൊണ്ടുപോകുകയായിരുന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ ഉദ്യോഗസ്ഥരെ പശുസംരക്ഷകര്‍ അക്രമിച്ചു


ശ്യാം, പുകഴേന്തി, രാജേഷ് എന്നിവരേയും പ്രായപൂര്‍ത്തിയാകാത്ത ഒരാളേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഒരാള്‍ ഉറങ്ങുകയായിരുന്ന ജാഫറിന്റെ വസ്ത്രം മാറ്റി ജനനേന്ദ്രിയത്തിന് നേരെ കത്തിച്ച ചൂട്ട് പിടിക്കുകയായിരുന്നു.

ജാഫറും മദ്യപിച്ച അവസ്ഥയിലായതിനാല്‍ ഉണര്‍ന്നെങ്കിലും അദ്ദേഹത്തിന് എന്താണ് ചെയ്യേണ്ടത് എന്നറിയാതെ പരിഭ്രമിച്ചു. ജനനേന്ദ്രിയത്തിന് തീ വെച്ച ശേഷം പൈപ്പ് ഉപയോഗിച്ച് ജാഫറിനെ മര്‍ദ്ദിക്കുകയും ചെയ്തു.


Don’t Miss: ‘ആസിഡ് ആക്രമണ കേസുകളില്‍ ദിവസവും വാദം കേള്‍ക്കണം’; മൂന്ന് മാസത്തിനകം വിചരണ പൂര്‍ത്തിയാക്കണമെന്നും ഉത്തരാഖണ്ഡ് ഹൈക്കോടതി


തീയിടുന്നതിന്റേയും മര്‍ദ്ദിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. അക്രമികളില്‍ ഒരാള്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ക്രമസമാധാന നില സംബന്ധിച്ച് ആശങ്ക ഉയര്‍ത്തുന്നതാണ് ഈ വാര്‍ത്ത എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

വീഡിയോ:

Advertisement