ന്യൂദല്‍ഹി:തുടര്‍ച്ചയായി കരഞ്ഞ ഒരു വയസ്സുകാരിയായ കുഞ്ഞിനെ ഓവുചാലില്‍വലിച്ചെറിഞ്ഞ് കൊന്ന് പിതാവിന്റെ ക്രൂരത. ദല്‍ഹി ജാമിയ നഗറില്‍ ചൊവ്വാഴ്ചയാണ് സംഭവം.

മണിക്കൂറോളമെടുത്ത തിരച്ചിലിന് ശേഷം വ്യാഴാഴ്ചയാണ് കുഞ്ഞിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. സംഭവമറിഞ്ഞ് ദുരന്തനിവാരണ സേന അധികൃതര്‍ സ്ഥലത്തെത്തി ബുധനാഴ്ച മുതല്‍ കുഞ്ഞിനായി തെരച്ചില്‍ നടത്തുകയായിരുന്നു.


Dont Miss ഗോരക്ഷകരുടെ ഗുണ്ടായിസത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി


സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അച്ഛന്‍ റാഷിദ് ജമാലിനെ പോലീസ് അറസ്റ്റ് ചെയ്തു. റാഷിദ് ജമാല്‍ ചൊവ്വാഴ്ച അമിതമായി മദ്യപിച്ച് വീട്ടിലെത്തുകയും ഭാര്യയുമായി വഴക്കിടുകയുമായിരുന്നു.

ഇതോടെ കുഞ്ഞ് കരച്ചില്‍ തുടങ്ങി. ഉടന്‍ തന്നെ കരയുന്ന കുഞ്ഞിനെയും എടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയ ഇയാള്‍ അകലെയുള്ള ഓവ് ചാലില്‍ കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥനായ റോമില്‍ ബാനിയ പറഞ്ഞു.

ഇയാള്‍ കുഞ്ഞിനെ എടുത്ത് കൊണ്ട് പോവുന്നത് കണ്ടഭാര്യ മോഫിയ ബീഗം ബന്ധുക്കളെയും അയല്‍ക്കാരെയും കൂട്ടി പിന്നാലെ ഓടിയെങ്കിലും അപ്പോഴേക്കും ഇയാള്‍ കുഞ്ഞിനെ ഓവുചാലില്‍ എറിഞ്ഞിരുന്നു. പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും നാട്ടുകാര്‍ ഇയാളെ കൈകാര്യം ചെയ്തിരുന്നു. ചോദ്യം ചെയ്യയില്‍ ഇയാള്‍ കുറ്റംസമ്മതിച്ചിട്ടുണ്ട്.