എഡിറ്റര്‍
എഡിറ്റര്‍
വലിച്ചാല്‍ ജോലി പുകയും
എഡിറ്റര്‍
Friday 8th November 2013 4:36pm

drug

ജയ്പൂര്‍: രാജസ്ഥാനില്‍ ഇനി സര്‍ക്കാര്‍ ജോലി കിട്ടണമെങ്കില്‍ ലഹരിയുപേക്ഷിക്കണം.

സിഗരറ്റ് വലിക്കുകയോ ഗുഡ്ക ഉപയോഗിക്കുകയോ ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുകയില്ലെന്ന് വ്യക്തമാക്കുന്ന സര്‍ക്കുലറാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.

എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.

സര്‍ക്കാര്‍ ജോലി നല്‍കുമ്പോള്‍ ലഹരി ഉപയോഗിക്കാത്ത ആളുകളെ മാത്രം പരിഗണിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ലഹരി നിയന്ത്രണ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഈ നടപടിയിലൂടെ ലഹരിക്കടിപ്പെട്ട യുവാക്കളെ അതില്‍ നിന്നും പിന്തിരിപ്പിക്കാനാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

ആരോഗ്യത്തെ ഏറെ ബാധിക്കുന്ന ലഹരികളുടെ ഉപയോഗം കുറക്കുകയെന്നതാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു.

Advertisement