Categories

സോഷ്യല്‍ മീഡിയയിലൂടെ മയക്കുമരുന്ന് വ്യാപാരം; നിരവധി പേര്‍ അറസ്റ്റില്‍

saudi-1

ജിദ്ദ: സൗദിയില്‍ സോഷ്യല്‍ മീഡിയയിലൂടെ മയക്കുമരുന്ന് വ്യാപാരത്തിലേര്‍പ്പെട്ടവര്‍ അറസ്റ്റില്‍. കഴിഞ്ഞാഴ്ചയാണ് ആഭ്യന്തമന്ത്രാലയം നിരവധി യുവതികളെയും യുവാക്കളെയും അറസ്റ്റ് ചെയ്തത്.

യുവാക്കള്‍ വ്യാപകമായ തോതില്‍ മയക്കുമരുന്ന് പദാര്‍ത്ഥങ്ങള്‍ ട്വിറ്ററും മറ്റ് സാമൂഹ്യ മാധ്യമങ്ങളും വഴി വില്‍ക്കുകയായിരുന്നെന്ന് ഡ്രഗ് കണ്‍ട്രോള്‍ ഡയരക്ടര്‍ മേജര്‍ അഹമ്മദ് അല്‍ സഹരാനി പറഞ്ഞു. മയക്കുമരുന്നിന്റെ ദോഷവശങ്ങളെയും അപകട സാധ്യതകളെയും കുറിച്ച് ജനങ്ങളെ മനസിലാക്കേണ്ടത് പ്രധാനപ്പെട്ടതാണെന്നും ‘നാഷണല്‍ പ്രൊജക്ട് ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ്‌സ്’ എന്ന പദ്ധതിയിലൂടെ ഇത് പ്രാവര്‍ത്തികമാക്കണമെന്നും ജസാന്‍ ഗവണ്‍മെന്റ് പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസര്‍ പറഞ്ഞു.

മയക്കുമരുന്നിന്റെ ദുരുപയോഗവും വ്യാപാരവും നിര്‍ത്തലാക്കാനും ഇതിനായി രാജ്യത്തെ സുരക്ഷാ ഏജന്‍സികളെ സഹായിക്കാനും ജനങ്ങളെ ബോധവല്‍കരിക്കരിക്കണമെന്ന് പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസര്‍ പറഞ്ഞു. ധാരാളം മയക്കുമരുന്ന് വ്യാപാരികള്‍ യുവാക്കളെ ആകര്‍ഷിച്ച് വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് കടത്തുകാരുടെ താവളമായതിനാല്‍ ജസാനിലെ അതിര്‍ത്തി പ്രദേശങ്ങള്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്ന് പ്രിന്‍സ് മുഹമ്മദ് പറഞ്ഞു. ‘നാഷണല്‍ പ്രൊജക്ട് ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ്‌സ്’ന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

Tagged with: |