Categories

പ്ര­ള­യ­ത്തിനും വ­രള്‍­ച്ച­ക്കു­മി­ട­യില്‍ ഇന്ത്യ


ന്യൂ­ദല്‍­ഹി: വെ­ള്ള­പ്പൊ­ക്കവും വ­രള്‍­ച്ചയും ഒ­രു­മി­ച്ച് ‘ അ­നു­ഗ്ര­ഹി­ച്ച­തിന്റെ’ വി­ഷ­മ­ത്തി­ലാ­ണ് ഇ­ന്ത്യന്‍ കര്‍­ഷകര്‍. കേ­രളം, ത­മി­ഴ്‌­നാട്, പ­ഞ്ചാബ്, ഹ­രി­യാ­ന, ഗു­ജ­റാ­ത്ത് എ­ന്നീ സം­സ്ഥാ­ന­ങ്ങള്‍ മ­ഴ­ക്കെ­ടു­തി കൊ­ണ്ട് ന­ട്ടം തി­രി­യു­മ്പോള്‍ വട­ക്കു കി­ഴ­ക്കന്‍ സം­സ്ഥാ­ന­ങ്ങള്‍ വ­രള്‍­ച്ച­യു­ടെ ദു­രി­ത­ത്തി­ലാ­ണ്.

വട­ക്കു കി­ഴ­ക്കന്‍ സം­സ്ഥാ­ന­ങ്ങ­ളില്‍ സാ­ധാരണ ല­ഭി­ക്കേ­ണ്ട­തി­ന്റെ 21 ശ­ത­മാ­നം മ­ഴ­മാ­ത്ര­മാ­ണ് ല­ഭി­ച്ചത്. ഒ­റീ­സ്സ­യില്‍ 55 ശ­ത­മാ­ന­ത്തി­ന്റേയും ജാര്‍­ഖ­ണ്ഡില്‍ 47 ശ­ത­മാ­ന­ത്തി­ന്റേയും ബി­ഹാ­റില്‍ 28 ശ­ത­മാ­ന­ത്തി­ന്റേയും കു­റ­വാ­ണ് ഉ­ണ്ടാ­യി­രി­ക്കു­ന്ന­ത്.

തു­ടര്‍­ച്ചയാ­യ ര­ണ്ടാം­വര്‍­ഷ­മാ­ണ് ബി­ഹാര്‍ ക­ടു­ത്ത വ­രള്‍ച്ച­യെ നേ­രി­ടു­ന്ന­ത്. 38 ജില്ല­ക­ളെ വ­രള്‍­ച്ചാ­ബാധി­ത ജില്ല­യാ­യി പ്ര­ഖ്യാ­പി­ച്ചി­ട്ടുണ്ട്. വ­രള്‍­ച്ചാ ദു­രി­താ­ശ്വാ­സ­മാ­യി 6510 കോ­ടി രൂ­പാ സം­സ്ഥാ­നം കേ­ന്ദ്ര­ത്തോ­ട് ആ­വ­ശ്യ­പ്പെ­ട്ടി­ട്ടുണ്ട്. ക­ടു­ത്ത­വ­രള്‍­ച്ച നേ­രി­ടു­ന്ന ജാര്‍­ഖ­ണ്ഡില്‍ 24 ജില്ലക­ളെ വ­രള്‍­ച്ചാ­ബാ­ധി­ത­മാ­യി പ്ര­ഖ്യാ­പി­ച്ചി­ട്ടു­ണ്ട്. 3000 കോ­ടി­രൂ­പ­യാ­ണ് ദു­രി­താ­ശ്വാ­സ­മാ­യി സം­സ്ഥാ­നം ആ­വ­ശ്യ­പ്പെ­ട്ടി­രി­ക്കു­ന്ന­ത്.

ഒ­റീ­സ്സ­യി­ലെ 41 ബ്ലോ­ക്കു­ക­ളും പ­ശ്ചി­മ­ബം­ഗാ­ളില്‍ 18 ജി­ല്ല­ക­ളു­മാണ് വ­രള്‍­ച്ച­യു­ടെ പി­ടി­യി­ലാ­യത്. എ­ന്നാല്‍ ഈ സം­സ്ഥാ­ന­ങ്ങ­ളിലെ ചി­ല ജില്ല­ക­ളില്‍ ആ­വ­ശ്യ­ത്തി­ന് മ­ഴ ല­ഭി­ക്കുന്ന­ത് കാ­ലാ­വ­സ്ഥാ­വി­ഭാ­ഗ­ത്തെയും അ­മ്പ­ര­പ്പി­ക്കു­ന്നുണ്ട്. രാ­ജ്യ­ത്ത് ഉ­ട­ലെ­ടു­ത്തി­രി­ക്കുന്നു ഈ അ­വ­സ്ഥാ­വി­ശേ­ഷം ഖാ­രി­ഫ് വി­ള­വെ­ടു­പ്പി­നെ ബാ­ധി­ക്കു­മെ­ന്ന് സാ­മ്പത്തി­ക വി­ദ­ഗ്­ധര്‍ ചൂ­ണ്ടി­ക്കാ­ട്ടുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.