ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിന് പാകിസ്ഥാന്‍ മുന്‍ നായകന്‍ വസിം അക്രമിന്റെ വിമര്‍ശനം. ലോര്‍ഡ്‌സില്‍ നിറംമങ്ങിയ ഹര്‍ഭജന് പകരം അമിത് മിശ്രയെ കളിപ്പിക്കണമെന്ന് അക്രം പറഞ്ഞു.

ലോര്‍ഡ്‌സില്‍ ഹര്‍ഭജന്റേത് മോശം പ്രകടനമായിരുന്നു. ഹര്‍ഭജന് സ്പിന്‍ ലഭിക്കുന്നില്ല. ലോഡ്‌സില്‍ 56 ഓവറുകള്‍ ബൗള്‍ ചെയ്ത ഹര്‍ഭജന്‍ നേടിയത് ഒരു വിക്കറ്റാണ്. ബോളിംഗില്‍ കൃത്യതയും കുറവായിരുന്നു. മറുവശത്ത് സ്വാന്‍ ഭംഗിയായി ബോള്‍ ചെയ്തു അക്രം പറഞ്ഞു.

ഹര്‍ഭജന് പകരം അമിത് മിശ്രയെ ടീമിലെടുക്കണം. പരമ്പരാഗതമായി ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ലെഗ്‌സ്പിന്നര്‍മാരെ നേരിടാന്‍ അറിയില്ല. മാത്രവുമല്ല, മിശ്ര മികച്ച ബൌളറുമാണ്. ഐ.പി.എല്ലില്‍ മിശ്ര നടത്തിയ പ്രകടനം ശ്രദ്ധേയമാണ് അക്രം പറഞ്ഞു.