Categories

ബോട്ട് ദുരന്തം: തന്നെ ബലിയാടാക്കുകയാണെന്ന് ഡ്രൈവര്‍

tekkadi

തേക്കടി: തേക്കടി ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ബോട്ട് ഡ്രൈവര്‍ വിക്ടര്‍ സാമുവലിനെ പീരുമേട് കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ തന്നെ ബലിയാടാക്കി ഉന്നതര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് വിക്ടര്‍ സാമുവല്‍ കോടതിയില്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദിച്ചുവെന്നും കെ.ടി.ഡി.സി അധികൃതര്‍ പറഞ്ഞിട്ടാണ് ബോട്ടില്‍ അധികം കസേരകളിട്ടതെന്നും വിക്ടര്‍ ആരോപിച്ചു

അതേസമയം തേക്കടിയില്‍ അപകടത്തില്‍പ്പെട്ട ഫൈബര്‍ ബോട്ടിന്റെ നിര്‍മ്മാണത്തില്‍ പിഴവുണ്ടായിരുന്നതായി ഡ്രൈവര്‍ വിക്ടര്‍ സാമുവല്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയതായാണ് സൂചന. നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയാത്ത വിധത്തില്‍ ബോട്ടിന് ചരിവുണ്ടായിരുന്നു. അനുവദിച്ചതില്‍ കൂടുതല്‍ ആളുകളെ കയറ്റിയത് കെ.ടി.ഡി.സി ഉദ്യോഗസ്ഥര്‍ തന്നെയാണ്. ഇന്നലെ രാവിലെ അറസ്റ്റ് ചെയ്ത വിക്ടറിനെ തെളിവെടുപ്പിനായി അപകടമുണ്ടായ സ്ഥലത്ത് കൊണ്ടു വന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.