എഡിറ്റര്‍
എഡിറ്റര്‍
കത്തിക്കൊണ്ടിരിക്കുന്ന ട്രക്ക് ഫയര്‍ സ്റ്റേഷനിലെത്തിച്ച് ഡ്രൈവര്‍
എഡിറ്റര്‍
Thursday 29th January 2015 1:11pm

catching-fire-02

റിയാദ്: കത്തിക്കൊണ്ടിരിക്കുന്ന മാലിന്യം കൊണ്ടുപോകുന്ന ട്രക്ക് ഡ്രൈവര്‍ അല്‍ ജമോമിലെ സിവില്‍ ഡിഫന്‍സ് സ്‌ക്വാഡിലെത്തിച്ചു.

ട്രക്കിന്റെ മാലിന്യ സാന്ദ്രീകരണ യൂണിറ്റില്‍ നിന്നും പുകയും ജ്വാലയും കണ്ട ഡ്രൈവര്‍ അടുത്തുള്ള ഫയര്‍ സ്റ്റേഷനിലേക്ക് വണ്ടിയെത്തിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.

ഫയര്‍ സ്റ്റേഷനിലെ ഓഫീസര്‍മാര്‍ ഉടന്‍ തന്നെ തീയണച്ചു. ട്രക്ക് ഡ്രൈവറുടെ മനസാന്നിധ്യത്തെയും പ്രവൃത്തിയേയും അല്‍ ജമോം സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ഒമര്‍ അല്‍ മജ്‌നൂനി അഭിനന്ദിച്ചു.

Advertisement