എഡിറ്റര്‍
എഡിറ്റര്‍
ദൃശ്യം തെലുങ്കിലേക്ക്, നായകന്‍ വെങ്കടേഷ്
എഡിറ്റര്‍
Wednesday 8th January 2014 2:29pm

drisyam

മോഹന്‍ലാല്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ജിത്തു ജോസഫ് ചിത്രമായ ദൃശ്യം തെലുങ്കില്‍ റീമേയ്ക്ക് ചെയ്യുന്നു. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ വെങ്കടേഷ് ആണ് മോഹന്‍ലാല്‍ ചെയ്ത ജോര്‍ജുകുട്ടിയെ അവതരിപ്പിക്കുക.

ഇതിനിടെയാണ് തെലുങ്കിലേക്കുള്ള ദൃശ്യത്തിന്റെ കടന്നുകയറ്റം. വൈഡ് ആങ്കിള്‍ ക്രിയേഷന്‍സും സുരേഷ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പ് നിര്‍മിക്കുന്നത്.

നടിയും സംവിധായികയുമായ ശ്രീപ്രിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

22 ഫീമെയ്ല്‍ കോട്ടയത്തിന്റെ തെലുങ്ക് റീമേയ്ക്കായ മാലിനി 22 വിജയവാഡ സംവിധാനം ചെയ്തതും ശ്രീപ്രിയ ആയിരുന്നു.

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രത്തിനും ദൃശ്യം തമിഴില്‍ റീമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.. തമിഴില്‍ ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം വാങ്ങിയ സുരേഷ് ബാലാജിയുമായി വിക്രം ചര്‍ച്ച നടത്തുകയും ചെയ്തു.

Advertisement