പാല്‍ കുടിക്കുന്ന കുട്ടികളില്‍ ഉദരാശയ ക്യാന്‍സറിനുള്ള സാധ്യത കുറവാണെന്ന് പഠന റിപ്പോര്‍ട്ട്. കുട്ടിക്കാലത്ത് സ്ഥിരമായി പാല്‍കുടിച്ചവരില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത 40% കുറവാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ന്യൂസിലാന്റിലുള്ള 571 ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

പാല്‍ കുടിക്കുന്നതിന്റെ അളവനുസരിച്ച് കാന്‍സറിനുള്ള സാധ്യതയും വ്യത്യാസപ്പെടും. ധാരാളം പാല്‍കുടിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത നന്നേ കുറയും. വര്‍ഷങ്ങളായി പാല്‍ കുടിക്കുന്ന ശീലമുള്ളവരില്‍ ക്യാന്‍സര്‍ സാധ്യത തീരെയില്ലാതാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാലിലെ കാല്‍ത്സ്യമാണ് ഇതിനൊക്കെ സഹായിക്കുന്നത്. ക്യാന്‍സര്‍ കോശങ്ങളെ കൊല്ലാനുള്ള കഴിവ് കാല്‍ത്സ്യത്തിനുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.