ന്യൂദല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഡ്രീം ടീം പ്രഖ്യാപിക്കാന്‍ ഐ സി സി നീക്കമാരംഭിച്ചു. ഇന്ത്യയില്‍ നിന്ന് വീരേന്ദ്ര സെവാഗും സച്ചിന്‍ ടെന്‍ഡുല്‍ക്കറും പട്ടികയിലിടം നേടി.

ഏകദിന ക്രിക്കറ്റിന്റെ നാല്‍പ്പതാം വാര്‍ഷികത്തോടെനുബന്ധിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇന്ത്യയില്‍ നിന്നും സൗരവ് ഗാംഗുലി, ധോണി, കപില്‍ദേവ്, ഹര്‍ഭജന്‍, കുംബ്ലെ എന്നിവരും അന്തിമപട്ടികയിലുണ്ട്. അതിനിടെ ലോകത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പില്‍ സച്ചിന്‍ സാക്ഷാല്‍ ഡോണ് ബ്രാഡ്മാനെ പിന്തള്ളി ഒന്നാമതെത്തി.