എഡിറ്റര്‍
എഡിറ്റര്‍
ഡി.ആര്‍.ഡി.ഒ നിയമനത്തട്ടിപ്പ്: സി.ബി.ഐ അന്വേഷണത്തിന് ആന്റണി ഉത്തരവിട്ടു
എഡിറ്റര്‍
Sunday 17th November 2013 8:57pm

antony2

ന്യൂദല്‍ഹി: പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിലെ (ഡി.ആര്‍.ഡി.ഒ) നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണത്തിന് നിര്‍ദ്ദേശം. പ്രതിരോധമന്ത്രി എ.കെ ആന്റണിയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഉത്തരവിട്ടത്.

ഡിആര്‍ഡിഒ മുന്‍ മേധാവിയടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് അനധികൃത നിയമനം സംബന്ധിച്ച ആരോപണമുയര്‍ന്നത്. സ്ഥാപനത്തിന്റെ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായി അനധികൃത നിയമനങ്ങള്‍ നടത്തിയതാണ് കേസിന് ആധാരം.

ഡിആര്‍ഡിഒയിലെ നിയമന വിവാദവുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ വിരമിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

നിയമം ലംഘിച്ച് തന്റെ മകളെ ഏജന്‍സിയില്‍ നിയമിച്ച മുതിര്‍ന്ന ശാസ്ത്രജ്ഞനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ഇവര്‍ക്കെതിരേ നിയമനടപടി ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് നിയമന വിവാദം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

നിലവില്‍ പ്രതിരോധ വകുപ്പിന്റെ വിജിലന്‍സ് വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. ഇതാണിപ്പോള്‍ സി.ബി.ഐക്ക് വിട്ട് പ്രതിരോധമന്ത്രി ഉത്തരവിട്ടിരിക്കുന്നത്.

Advertisement