മിര്‍പൂര്‍: ധാക്ക രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശ് ബാറ്റിംഗ് നിര കീഴടങ്ങാതെ പൊരുതുന്നു. മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ഓപ്പണര്‍ തമീം ഇക്ബാലിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തിട്ടുണ്ട്്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 544 നൊപ്പമെത്തണമെങ്കില്‍ ബംഗ്ലാദേശിന് ഇനിയും 83 റണ്‍സ് കൂടി വേണം. 183 പന്തില്‍ 18 ഫോറും മൂന്നു സിക്‌സറുമുള്‍പ്പെടെ ഇക്ബാല്‍ 151 റണ്‍സെടുത്തു. ജുനൈദ് സിദ്ദീഖ് 55 റണ്‍സ് നേടി. ഇമുറുല്‍ കയസിന് അഞ്ച് റണ്‍ മാത്രമേ എടുക്കാനായുള്ളൂ.

മൂന്ന് വിക്കറ്റുകള്‍ സഹീര്‍ ഖാനാണ് നേടിയത്. കളി നിര്‍ത്തുമ്പോള്‍ ഷഹദത്ത് ഹുസൈനും മുഹമ്മദ് അഷ്‌റഫുളുമാണ് ക്രീസില്‍. നേരത്തേ ഇന്ത്യ എട്ടിന് 544 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

Subscribe Us:

ഷഹദത്ത് ഹുസൈന്റെ ബൗണ്‍സറില്‍ ദ്രാവിഡിന് പരിക്കേറ്റതൊഴിച്ചാല്‍ ധാക്ക ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയുടേതായിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ കരിയറിലെ 45ാം ടെസ്റ്റ് സെഞ്ച്വറിയും (143) രാഹുല്‍ ദ്രാവിഡ് കരിയറിലെ 29ാം സെഞ്ച്വറിയും (111 റിട്ടയേര്‍ഡ് ഹര്‍ട്ട്) കുറിച്ചു. പന്ത് കൊണ്ട് താടിയെല്ലിന് പൊട്ടലുള്ളതിനാല്‍ ദ്രാവിഡ് ഇനി ബാറ്റിങ്ങിനിറങ്ങാന്‍ സാധ്യതയില്ല.