എഡിറ്റര്‍
എഡിറ്റര്‍
ഫ്‌ലച്ചറെ പുറത്താക്കി ദ്രാവിഡിനെ പരിശീലകനാക്കണമെന്ന് ഗവാസ്‌കര്‍
എഡിറ്റര്‍
Tuesday 11th March 2014 12:47pm

dravid-with-gavaskar

ദില്ലി:  ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് ഡങ്കന്‍ ഫ്‌ലച്ചറെ പുറത്താക്കി പകരം രാഹുല്‍ ദ്രാവിഡിനെ നിയോഗിക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍  ഗവാസ്‌കര്‍

വിജയത്തിന്റെ നിലവാരം പരിശോധിച്ചാല്‍ പത്തില്‍ ഒന്നര മാര്‍ക്ക് പോലും ഫ്‌ലച്ചര്‍ക്ക് നല്‍കാനാവില്ല. ഫ്‌ലച്ചറെ പുറത്താക്കേണ്ട സമയം അതിക്രമിച്ചെന്നും ഗവാസ്‌കര്‍പറഞ്ഞു.

യുവാവായ കോച്ചിനെയാണ് ഇന്ത്യയ്ക്ക് ഇപ്പോള്‍ ആവശ്യം. ക്യാപ്റ്റനെന്ന നിലയില്‍ വിദേശത്ത് നടന്ന ടെസ്റ്റ് പരമ്പരകള്‍ നേടിയ രാഹുല്‍ ദ്രാവിഡ് ആണ് അതിന് യോജിച്ചത്.

ദ്രാവിഡിന് ടീമില്‍ എല്ലാവരുടെയും ബഹുമാനം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പിന് ഇനി 11 മാസമേ ശേഷിക്കുന്നുള്ളൂ എന്നതിനാല്‍  കോച്ചിനെ മാറ്റുന്നത് ഉചിതമല്ലെന്ന് തോന്നിയേക്കാമെന്നും എന്നാല്‍ ഫ്‌ലച്ചറെപ്പോലൊരു വ്യക്തി കോച്ചിന്റെ സ്ഥാനത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സേവാഗ്, ഗംഭീര്‍, ഹര്‍ഭജന്‍ തുടങ്ങിയ താരങ്ങളെ ഫോമിലല്ലെന്നതിന്റെ പേരില്‍ പുറത്താക്കാമെങ്കില്‍ ഫോമിലല്ലാത്ത പരിശീലകനെയും എന്തുകൊണ്ട് പുറത്താക്കാതിരിക്കുന്നു എന്നും അദ്ദേഹം ചോദിച്ചു.

Advertisement