Categories

ദ്രാ­വി­ഡും സിങും പഠാനും പു­റത്ത്; ത്യാ­ഗി പു­തു­മു­ഖം

rahul-dravidചെന്നൈ: ഓസ്‌­ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് രാഹുല്‍ ദ്രാവിഡി­നെയും ആര്‍ പി സിങ്ങിനെയും യൂസഫ് പഠാനെയും ഒഴി­വാക്കി. ടീമിനെ എം എസ് ധോണി നയി­ക്കും. സേവാഗും യുവരാജും മുനാഫ് പട്ടേലും ടീമില്‍ തിരിച്ചെ­ത്തി­യ­പ്പോള്‍ ഇഷാന്ത് ശര്‍മയും അഭിഷേക് നായരും സ്ഥാനം നിലനിര്‍ത്തി. ഉത്തര്‍ പ്രദേശ് മീഡിയം പേസര്‍ സുദീപ് ത്യാഗി ഏക പുതു­മു­ഖ­മാ­യുണ്ട്. ശ്രീശാ­ന്തി­ന്റെ സ്ഥാ­നം പുറ­ത്ത് ത­ന്നെ­യാണ്.

ചാമ്പ്യന്‍സ് ട്രോഫിയിലെ മോ­ശ­ം പ്ര­ക­ട­ന­മാണ് ആര്‍ പി സിങ്ങിനും യൂസഫ് പഠാനും വി­ന­യാ­യത്.
ടീം: ധോനി(ക്യാപ്റ്റന്‍), സച്ചിന്‍, സെവാഗ്, ഗംഭീര്‍, യുവരാജ്, റെയ്‌­ന, വിരാട് കോലി, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിങ്, നെഹ്‌­റ, മുനാഫ് പട്ടേല്‍, സുദീപ് ത്യാഗി, പ്രവീണ്‍ കുമാര്‍, ഇഷാന്ത് ശര്‍മ്മ, അമിത് മി­ശ്ര

അ­തേ­സമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകരായ വെങ്കിടേഷ് പ്രസാദിനെയും റോബിന്‍ സിങ്ങിനെയും ബി സി സി ഐ പുറത്താക്കി. ഇരുവരുടെയും പ്രകടനം മോശമായതിനാലാണ് നടപടി­യെന്നാണ് ക്രിക്കറ്റ് ബോര്‍ഡ് വിശദീ­കരണം. വെങ്കിടേഷ് പ്രസാദ് ബോളിങ് കോച്ചും റോബിന്‍ സിങ് ഫീല്‍ഡിങ് കോച്ചുമാണ്.
പകരം കോ­ച്ചി­നെ നി­ശ്ച­യി­ച്ചി­ട്ടില്ല. ബോര്‍ഡിന്റെ തീരുമാനത്തില്‍ നിരാശനാണെന്ന് പ്രസാദ് പ്രതികരിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.