എഡിറ്റര്‍
എഡിറ്റര്‍
ദ്രാവിഡിന്റെ ബാറ്റിങ്ങാണ് ഞങ്ങളുടെ പാഠപുസ്തകം: ഇയാന്‍ ബെല്‍
എഡിറ്റര്‍
Thursday 8th November 2012 9:49am

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട്  ആദ്യ ടെസ്റ്റിന് മുന്‍പ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ പാഠപുസ്തകമാക്കുന്നത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാഹുല്‍ ദ്രാവിഡിന്റെ ബാറ്റിങ് ശൈലി.

സ്പിന്‍ ബോളിങ്ങിനെ ദ്രാവിഡ് നേരിടുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ തങ്ങളുടെ തയാറെടുപ്പിന്റെ പ്രധാനഭാഗമെന്ന് ഇംഗ്ലണ്ട് മധ്യനിര ബാറ്റ്‌സ്മാന്‍ ഇയാന്‍ ബെല്‍ വെളിപ്പെടുത്തി.

Ads By Google

സ്പിന്നര്‍മാരെ അനായാസം ആക്രമിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ദ്രാവിഡിന്റെ തന്ത്രങ്ങള്‍ ടെസ്റ്റ് പരമ്പരയില്‍ തുണയാകുമെന്ന് തന്നെയാണ് തങ്ങള്‍ കരുതുന്നതെന്ന് ബെല്‍ പറഞ്ഞു ആദ്യ ടെസ്റ്റിന് മുന്‍പ് ഇംഗ്ലണ്ടിന് അവസാന പരിശീലന മല്‍സരമാണിന്ന്. ഹരിയാനയാണ് എതിരാളികള്‍. ദ്രാവിഡിന്റെ ബാറ്റിങ് ശൈലി അവര്‍ക്ക് എത്രത്തോളം പ്രയോജനപ്രദമായെന്ന് ഇന്നറിയാം. ഇന്ത്യ എ, മുംബൈ എ ടീമുകള്‍ക്കെതിരെ രണ്ട് സമനിലകള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ട് ഇന്ന് പോരാട്ടത്തിനിറങ്ങുന്നത്.

മൊട്ടേറെ ഗ്രൗണ്ടിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. പിച്ചില്‍ ധാരാളം പുല്ല് നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ആദ്യ ടെസ്റ്റിന് മുന്‍പ് പിച്ചില്‍നിന്ന് പുല്ല് പൂര്‍ണമായി നീക്കംചെയ്യുമെന്നാണ് ഇംഗ്ലണ്ടിന്റെ വിലയിരുത്തല്‍. പരിശീലന മല്‍സരം മൊട്ടേറെ ബി ഗ്രൗണ്ടിലാണ് നടക്കുന്നത്.

അശ്വിന്‍, ഹര്‍ഭജന്‍, പ്രഗ്യാന്‍ ഓജ എന്നീ മൂന്ന് സ്പിന്നര്‍മാരെ ഇന്ത്യ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ യുവരാജ്, കോഹ്‌ലി എന്നിങ്ങനെ സ്പിന്‍ ബോളിങ്ങിന് കഴിയുന്നവരും ടീമിലുണ്ട്. ഇയാന്‍ ബെല്‍, ജൊനാഥന്‍ ട്രോട്ട്, കെവിന്‍ പീറ്റേഴ്‌സന്‍, മോര്‍ഗന്‍, മാറ്റ് പ്രയര്‍ എന്നിവരടങ്ങിയ ഇംഗ്ലണ്ട് മധ്യനിര കൂടുതല്‍ നേരം ക്രീസില്‍ ചെലവിടാനുള്ള ലക്ഷ്യത്തോടെയാവും എത്തുന്നത്.

.

 

Advertisement