Categories

Headlines

പാഞ്ചാലി…..


തന്റെ ദേഹത്ത് നിന്നും വസ്ത്രങ്ങള്‍ ഉരിഞ്ഞെറിയപ്പെടുന്നു.. പാഞ്ചാലി നിലവിളിയോടെ തന്റെ മാറ് പൊത്തിപ്പിടിച്ചു.. ആയിരം കണ്ണുകള്‍ ശരീരത്തെ കൊത്തിപ്പറിക്കുന്നു.. ഉടലിനെ നീറ്റിക്കുന്ന നോട്ടങ്ങള്‍.. സൂര്യന്‍ എഴുതുന്നു..


ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍

നാളെ രാവിലെ മഹാപ്രസ്ഥാനത്തിന് തിരിക്കണം. യുധിഷ്ഠിരന്‍ ആജ്ഞാപിച്ചപ്പോള്‍, അനുജന്മാര്‍ നിശബ്ദരായി അംഗീകരിച്ചു. ദ്രൗപതിയോട് ആരും അഭിപ്രായം ചോദിച്ചതുമില്ല. യുദ്ധക്കളത്തില്‍ ശത്രുമിത്രാദികളെക്കൊന്ന് രാജ്യഭരണം നേടിയ പാണ്ഡവര്‍ മനസ്സും ശരീരവും മുറിക്കപ്പെട്ടവരായിരുന്നല്ലോ. തമ്മില്‍ ആരും സംസാരിക്കാതെയായ്, നേരില്‍ കാണാതെ നടക്കാന്‍ എല്ലാവരും ആഗ്രഹിച്ചു. കൊട്ടാരത്തില്‍ പൊട്ടിച്ചിരികളും പാദസരധ്വനികളും നിലച്ചു. ഒരു ശവകുടീരത്തിലുറങ്ങിക്കിടക്കുന്ന ശവ ശരീരങ്ങള്‍…!

Ads By Google

ജാലക വാതിലിലൂടെ അകത്തേക്ക് വീശിയടിക്കുന്ന കൊടുങ്കാറ്റ്. വാതില്‍ ചാരാന്‍ ദ്രൗപതിക്ക് തോന്നിയില്ല. മഴയുടെ ആര്‍ത്തലക്കല്‍.. ഇടിമിന്നലിന്റെ വാള്‍മുനകള്‍ .. ദ്രൗപതി തന്നെ മൂടിക്കിടന്നിരുന്ന പുതപ്പിനെ ചവിട്ടി മാറ്റി.. ഉടല്‍ നഗ്‌നമാക്കപ്പെടുന്നു.. തണുപ്പ് പാഞ്ചാലിയെ പൊതിഞ്ഞു…!

തന്റെ ദേഹത്ത് നിന്നും വസ്ത്രങ്ങള്‍ ഉരിഞ്ഞെറിയപ്പെടുന്നു.. പാഞ്ചാലി നിലവിളിയോടെ തന്റെ മാറ് പൊത്തിപ്പിടിച്ചു.. ആയിരം കണ്ണുകള്‍ ശരീരത്തെ കൊത്തിപ്പറിക്കുന്നു.. ഉടലിനെ നീറ്റിക്കുന്ന നോട്ടങ്ങള്‍.. പെട്ടെന്ന് തന്റെ ദേഹത്തേക്ക് പറന്ന് വന്ന പട്ടുചേല… അതും ദുശ്ശാസനന്‍ വലിച്ചെടുക്കാന്‍ തുടങ്ങവേ, തന്നിലേക്ക് വസ്ത്രങ്ങളുടെ പെരുമഴ.. താനതില്‍ മൂടപ്പെടുന്നു…

ഹോ..! തണുപ്പിലും വിയര്‍ത്തുപോയല്ലോ പാഞ്ചാലി.

അവള്‍ തന്റെ ദേഹം വാസനിച്ചു. ഇല്ല ! താമരപ്പൂ ഗന്ധമല്ല. മനുഷ്യ സ്ത്രീ ഗന്ധം തന്നെ എന്നറിഞ്ഞ് ആശ്വസിച്ചു.

ജനനം തന്നെ ഒരു കഥയായിരുന്നല്ലോ.. ദ്രുപദ മഹാരാജാവിന് ലഭിച്ച യാഗപുണ്യം. ഒപ്പം ഒരു സഹോദരനും.
കൗമാരകാലങ്ങളില്‍ ദിവാസ്വപ്നങ്ങളില്‍ മുഴുകി നടക്കേണ്ട പ്രായത്തിലും താന്‍ തന്റെ അമ്മയുടെ ഇളം ചൂടുള്ള മാറിടവും അച്ഛന്റെ കാരുണ്യവും തിരക്കി നടന്നിട്ടില്ലേ.. അതല്ലേ തന്റെ കണ്ണുകള്‍ നിറയെ സ്വപ്നം എന്ന് കഥയുണ്ടായത്.!! കാണാത്തൊരച്ഛനെയും അമ്മയേയും തിരഞ്ഞുതിരഞ്ഞ് വശംകെട്ടുപോയ കണ്ണുകളുടെ ആകുലതയെന്ന് തനിക്കല്ലേ അറിയൂ…!

കല്യാണപ്രായമെത്തിയപ്പോള്‍, നടത്തിയ സ്വയംവരം. ദ്രൗപതിക്ക് ചിരി വന്നു. സ്വയംവരം? അങ്ങനെ സ്വയംവരിച്ചിരുന്നെങ്കില്‍…… ആ സൂര്യ തേജസ്വിയല്ലായിരുന്നോ ദ്രൗപതിയുടെ മനസ്സില്‍ ആദ്യം പതിഞ്ഞത്. വേദിയിലേക്ക് കടന്നുവന്ന കര്‍ണ്ണന്‍. മിഴികള്‍ അദ്ദേഹത്തില്‍ നിന്നും പറിച്ചെടുക്കാന്‍ കൃഷ്ണയെന്ന പാവത്തിന് കഴിയാതിരുന്നത്. പദചലനങ്ങളില്‍ എന്തൊരു ദൃഢത. കണ്ണുകളില്‍ നിശ്ചയദാര്‍ഢ്യം. അദ്ദേഹത്തിന് വിജയിക്കാന്‍ സാധിക്കണേ എന്നു വിചാരിച്ചപ്പോഴല്ലേ ധൃഷ്ടദ്യുമ്‌നന്‍ അടുത്ത് വന്നതും കുലം ചോദിക്കാനും അയാളെ ത്യജിക്കാനും ആവശ്യപ്പെട്ടത്.. എന്തിനെന്ന് ചോദിച്ച തന്റെ മിഴികളിലെ ധാര്‍ഷ്ട്യം ഇഷ്ടപ്പെടാതെ സഹോദരന്‍ പറഞ്ഞു. ശത്രുവാണ് !

അര്‍ജ്ജുനന്റെ ഭാര്യയായ് വനത്തിലേക്ക്.. കൊട്ടാരത്തില്‍ നിന്നും കുടിലിലേക്കുള്ള യാത്ര. ഭാരത സ്ത്രീയുടെ എല്ലാ മഹിമയും സൂക്ഷിച്ചുകൊണ്ട് നല്ലൊരു ഭാര്യയായ് കഴിയാന്‍ തീരുമാനിച്ചു. ബ്രാഹ്മണര്‍ ഇത്രക്ക് കരുത്തരും ധീരരുമാണോ എന്ന് അതിശയിച്ചു. മാംസപിണ്ഡങ്ങളെ മാത്രമേ കണ്ടിരുന്നുള്ളൂ ഇതുവരെ. ദൈവങ്ങളെ വിറ്റു തിന്നുന്നവര്‍. അധ്വാനത്തിന്റെ മഹത്വം ദേഹത്ത് സൂക്ഷിക്കാന്‍ കഴിയാത്തവര്‍. എന്നാല്‍ കാട്ടില്‍ കഴിയുന്ന ഈ ബ്രാഹ്മണ കുമാരന്മാര്‍ തനിക്ക് അതിശയവും ആഹ്ലാദവും നല്‍കി.

അവള്‍ തന്റെ ദേഹം വാസനിച്ചു. ഇല്ല ! താമരപ്പൂ ഗന്ധമല്ല.

ഭിക്ഷ എല്ലാവരും തുല്യമായ് വീതംവെച്ച് കഴിക്കാന്‍ പറഞ്ഞ അമ്മായിയമ്മ. ആദ്യത്തെ വാചകത്തില്‍ തന്നെ മരുമോളുടെ നെഞ്ചിലേക്ക് തീക്കനല്‍ കോരിയിട്ടു. അപ്പോഴും ആശ്വസിച്ചു. ഇല്ല! ഭിക്ഷ എന്തെന്നു മനസ്സിലാക്കാതെ പറഞ്ഞതാവും എന്ന്.. എന്നാല്‍ അവരുടെ കണ്ണില്‍ കണ്ട ആത്മവിശ്വാസം തന്നെ തളര്‍ത്തി.

പിന്നീടുള്ള ദിവസങ്ങളില്‍ അറിയുകയായിരുന്നു ഒരു സ്ത്രീയെ.. ദുരിതങ്ങളുടെയും കണ്ണീരിന്റെയും അവഹേളനങ്ങളുടെയും ആള്‍ രൂപത്തെ. എല്ലാം പറഞ്ഞുകഴിഞ്ഞ് ആ അമ്മ കണ്ണീരോടെ തന്നോട് മാപ്പിരന്നപ്പോള്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ല ദ്രൗപതിക്ക്. തേടി നടന്നൊരു അമ്മയെ ലഭിച്ച ആശ്വാസമായിരുന്നു മനസ്സില്‍. ആ അമ്മക്കായ് അമ്മയുടെ മക്കളെ ഒരുമിച്ച് നിര്‍ത്താന്‍ താനൊരു മകളാവുകായായിരുന്നു… കണ്ണുകള്‍ ചോന്ന പട്ടുചേലത്തുമ്പാല്‍ തുടച്ച് പാഞ്ചാലി പുഞ്ചിരിച്ചു.. മുറിയിലേക്ക് അപ്പോള്‍ കടന്നുകയറിയൊരു മിന്നല്‍ വെട്ടത്തെയും തോല്പ്പിക്കുന്ന തെളിമയോടെ..

അന്ന് ചൂതില്‍ പരാജയപ്പെട്ട് മുഖം കുനിച്ചിരിക്കുന്ന ഭര്‍ത്താക്കന്മാരുടെ നടുവിലേക്ക് വലിച്ചിഴക്കപ്പെട്ടപ്പോള്‍ മിഴിയൊന്നുയര്‍ത്തവേ, അവരുടെ മുഖം കാണവേ.. ദേഷ്യമല്ല. പകരം തനിക്ക് അവരോട് വാല്‍സല്യമാണു തോന്നിയത്. അമ്മ മനസ്സിലെ വാല്‍സല്യം.

അന്ന് ചൂതില്‍ പരാജയപ്പെട്ട് മുഖം കുനിച്ചിരിക്കുന്ന ഭര്‍ത്താക്കന്മാരുടെ നടുവിലേക്ക് വലിച്ചിഴക്കപ്പെട്ടപ്പോള്‍ മിഴിയൊന്നുയര്‍ത്തവേ, അവരുടെ മുഖം കാണവേ.. ദേഷ്യമല്ല. പകരം തനിക്ക് അവരോട് വാല്‍സല്യമാണു തോന്നിയത്. അമ്മ മനസ്സിലെ വാല്‍സല്യം.

വസ്ത്രാക്ഷേപം നടത്താന്‍ ശ്രമിച്ച ദുശ്ശാസനന്റെ ശ്രമത്തെ പരാജയപ്പെടുത്താന്‍ ഏത് കരങ്ങളാണ് ആദ്യം ഉണര്‍ന്നത്? മേലങ്കി വലിച്ചെറിഞ്ഞ് തന്നത്.? കൊട്ടാരം ദാസികള്‍ തനിക്ക് സഹോദരികളെപ്പൊലെയായിരുന്നല്ലോ.. ധര്‍മ്മം നശിച്ചിട്ടില്ല എന്നു ബോധ്യപ്പെട്ട നിമിഷം. സദസ്സിലുണ്ടായിരുന്ന ഭൂരിപക്ഷം ധര്‍മ്മാലുക്കളും അവരുടെ കൈയിലുള്ള ഉപേക്ഷിക്കാന്‍ കഴിയുന്നൊരു വസ്ത്രം ഒരു സ്ത്രീയുടെ മാനത്തിനു മേല്‍ എറിഞ്ഞുകൊടുത്തു.. ജനവികാരം കണ്ട് ഭയന്നു പോയ കുരു വംശത്തെ താനൊറ്റക്ക് വെല്ലുവിളിച്ചത്. ധര്‍മ്മ ശാസ്ത്രങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി കുരു ശ്രേഷ്ഠരെ, ഞെട്ടിച്ചത്. എല്ലാം തിരിച്ച് തരാതിരിക്കാന്‍ കഴിയില്ലായിരുന്നു കണ്ണുപൊട്ടന്‍ കാരണവര്‍ക്ക്…!

രാജാധികാരം ഒരു പെണ്ണിന്റെ കഴിവില്‍ നേടിയെന്ന് വരും തലമുറ പറഞ്ഞു പരത്തിയാല്‍ ധര്‍മ്മപുത്രരായ് ജീവിച്ചിരുന്നിട്ട് എന്തുകാര്യം…?

എല്ലാം തിരിച്ചുകിട്ടി ഭര്‍ത്താക്കന്മാരുമായി തിരിച്ചു നടക്കാന്‍ തുടങ്ങവേ, വീണ്ടും ചൂതുകളിക്കാന്‍ പോയ ധര്‍മ്മപുത്രരെ എല്ലാവരും പഴിച്ചപ്പോഴും താന്‍ ഉള്ളില്‍ ചിരിച്ചു… രാജാധികാരം ഒരു പെണ്ണിന്റെ കഴിവില്‍ നേടിയെന്ന് വരും തലമുറ പറഞ്ഞു പരത്തിയാല്‍ ധര്‍മ്മപുത്രരായ് ജീവിച്ചിരുന്നിട്ട് എന്തുകാര്യം…? കാട്ടിലേക്കു പോകാന്‍ മനസ്സ് ഒരുക്കി കാത്തിരിക്കാനേ ആവുമായിരുന്നുള്ളൂ…!

കാട്ടിലെ കഠിനമായ ജീവിതം. അക്ഷയ പാത്രം, സൂര്യന്റെ വരദാനം. ഓര്‍ത്തപ്പോള്‍ തെരുതെരെ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല പാഞ്ചാലിക്ക്… കഥകള്‍.. കഥകളുടെ പുറത്തുപണിതുവെക്കുന്ന സൗധങ്ങളാണല്ലോ രാജ കീര്‍ത്തി! പാണ്ഡവരുടെ ഒപ്പമാണു ദേവന്മാര്‍ എന്ന് നാട്ടില്‍ പാട്ടാക്കാന്‍ ഒരു കഥ. എത്ര വിളമ്പിയാലും തീരാത്ത പാത്രം. അതു കേട്ടറിഞ്ഞ് വന്ന് സുഭിക്ഷം ഭക്ഷിച്ച് യാത്രയാവുന്നവര്‍.. തനിക്കോ അവസാനത്തെ ആള്‍ക്കും വിളമ്പിക്കഴിഞ്ഞാല്‍ ഇല്ലാതാവുന്ന ശൂന്യമായ പാത്രം.. പട്ടിണി എന്നത് സ്ത്രീകള്‍ക്ക് അലങ്കാരവുമാണല്ലോ..

‘വിഷക്കനികള്‍ കാട്ടില്‍ ധാരാളമുണ്ട്. ഓര്‍ക്കുന്നുവോ കുന്തിയെ?’ എന്ന ഒരു വാചകം മതിയായിരുന്നു ദുര്‍വ്വാസാവിനു ഓടി രക്ഷപ്പെടാന്‍..

ദുര്‍വ്വാസാവിനെ പറഞ്ഞുവിട്ട കൗരവ ബുദ്ധി. മുനി തന്റെ നൂറുകണക്കിനു ശിഷ്യരുമായി വന്നപ്പോള്‍ തന്നെ ഭര്‍ത്താക്കന്മാര്‍ പേടിച്ചു വിറച്ചിരുന്നു.. തനിക്കതൊരു തമാശ മാത്രമായിരുന്നില്ല. ഒരു സ്ത്രീയോട്, തന്റെ അമ്മ കുന്തിയോട് പണ്ട് ഈ വൃദ്ധന്‍ കാണിച്ച മഹാ അപരാധത്തിനു ഒരു പ്രതികാരം കൂടിയായിരുന്നു..

‘വിഷക്കനികള്‍ കാട്ടില്‍ ധാരാളമുണ്ട്. ഓര്‍ക്കുന്നുവോ കുന്തിയെ?’ എന്ന ഒരു വാചകം മതിയായിരുന്നു ദുര്‍വ്വാസാവിനു ഓടി രക്ഷപ്പെടാന്‍.. ഊണിനു മുന്നെ നീരാടാന്‍ പോയ മഹര്‍ഷി പിന്നീടൊരിക്കലും പാണ്ഡവരെ ദ്രോഹിക്കാന്‍ വന്നതേ ഇല്ല.

യുദ്ധഭൂമിയില്‍ നിന്നും ദുശ്ശാസനനെ കൊന്ന് അവന്റെ ചോര കൈകളില്‍ കോരിയെടുത്ത് തന്റെ അഴിച്ചിട്ട മുടിയില്‍ പുരട്ടാന്‍ വന്ന ഭീമസേനനെ നോക്കി താന്‍ നിറഞ്ഞ് നിറഞ്ഞ് ചിരിച്ചു.. എന്തൊരു സ്‌നേഹമാണീ മനുഷ്യനെന്നു വിചാരിച്ച്. വലിയ ശരീരവും വലിച്ച് എല്ലാവരുടേയും പരിഹാസപാത്രമായ് നടന്നിരുന്ന അദ്ദേഹമില്ലായിരുന്നെങ്കില്‍ പാഞ്ചാലി ഉണ്ടാവുമായിരുന്നില്ല.ആദ്യകാലങ്ങളില്‍ അര്‍ജ്ജുനന്റെ ശരീര സൗന്ദര്യത്തില്‍ ആകൃഷ്ടയായിരുന്നു, ആയോധനകലയിലെ നൈപുണ്യത്തെ ആരാധിച്ചിരുന്നു. എന്നാല്‍ കാലക്രമത്തില്‍ സ്‌നേഹിക്കാന്‍ ഒരു മനസ്സ് ആവശ്യമായി വന്നപ്പോള്‍ അത് ഭീമനിലാണു കണ്ടെത്തിയത്…

നാളെ യാത്രയാവണം. ഭര്‍ത്താക്കന്മാര്‍ക്ക് പിന്നാലെ ഈ കുലവധുവും മഹാപ്രസ്ഥാനത്തിനൊരുങ്ങണം. ഈ ഭൂമിയില്‍ ഇനി പാഞ്ചാലിയെ പിടിച്ചു നിര്‍ത്താനൊന്നുമില്ല. തന്റെ എല്ലാ പുത്രന്മാരും യുദ്ധത്തില്‍ മരിച്ചിരിക്കുന്നു. കുന്തിക്ക് കൊടുത്ത വാക്ക് പാലിക്കപ്പെട്ടിരിക്കുന്നു. അഞ്ചു ഭര്‍ത്താക്കന്മാരെയും അവസാനംവരെ സംരക്ഷിച്ചിരിക്കുന്നു. അവര്‍ക്ക് നഷ്ടപ്പെട്ട രാജ്യവും അധികാരവും തിരിച്ചുകിട്ടി. ശത്രുക്കളെ പേടിക്കാതെ ഉറങ്ങാനുള്ള സുരക്ഷിതത്ത്വവും… എന്നാല്‍ ക്ഷത്രിയനു ശത്രുക്കളില്ലെങ്കില്‍ ഉറങ്ങാനും ജീവിക്കാനുമാവില്ലെന്ന സത്യം തിരിച്ചറിഞ്ഞപ്പോള്‍ വൈകിപ്പോയിരുന്നു..

നേരം വെളുത്തപ്പോല്‍ മഴ തോര്‍ന്നിരുന്നു. മാനം തെളിഞ്ഞിരുന്നു. ദ്രൗപതി കുളത്തില്‍ നീന്തിക്കുളിച്ചു.. താമരപ്പൂക്കള്‍ അവളുടെ ശരീരത്തെ ഉമ്മവെക്കവേ, അവള്‍ അവരോട് കുട്ടിമനസ്സോടെ പറഞ്ഞു: ‘എന്റെ സുഗന്ധം നിങ്ങള്‍ തന്നതല്ലേ, തിരിച്ചെടുത്തോളൂ.. പാഞ്ചാലി യാത്രയാവുകയാണു.. ഭര്‍ത്താക്കന്മാരുടെ കാലടികള്‍ നോക്കി..’

‘ദ്രൗപതീ’എന്ന് ഭീമന്റെ അലര്‍ച്ച കേട്ടൂ……
അവള്‍ കണ്ണുകള്‍ അടച്ചു.. ഇഷ്ടപ്പെട്ട പുരുഷന്‍ പേരു ചൊല്ലി വിളിച്ചിരിക്കുന്നു.. സ്‌നേഹതീവ്രതയാല്‍ ദ്രൗപതിയുടെ കണ്ണുകള്‍ നിറഞ്ഞു..

എത്ര സമയം നീരാടിയിട്ടും പാഞ്ചാലിക്ക് മതി വന്നില്ല. ഒടുവില്‍ ഈറനോടെ തിരിച്ചു കയറവേ, അവള്‍ കുളത്തിലേക്കും താമരപ്പൂക്കളിലേക്കു തിരിഞ്ഞു നോക്കി വേദനിച്ചു… അവള്‍ സൃഷ്ടിച്ച ഓളങ്ങള്‍ അടങ്ങാന്‍ കൂട്ടാക്കാതെ താരപ്പൂക്കളുടെ കവിളിലടിച്ചുകൊണ്ടിരുന്നു..

കഠിനമായ മല നിരകള്‍, മഹാ പ്രസ്ഥാനത്തിനൊടുവില്‍ സ്വര്‍ഗ്ഗം പൂകാം എന്നാണു യുധിഷ്ഠിരന്‍ അനുജന്മാരോട് പറഞ്ഞിരിക്കുന്നത്.. ഭീമനതു തന്നോട് പറഞ്ഞപ്പോള്‍ താനദ്ദേഹത്തിന്റെ കണ്ണില്‍ നോക്കി ചിരിച്ചു.. ഭീമനും ചിരിച്ചു. കൊച്ചുകുട്ടികളെപ്പോലെ.. താനപ്പോള്‍ ഓര്‍ത്തത്, താനും അദ്ദേഹവും കുട്ടികളായിരുന്നല്ലോ എന്നും.. അതല്ലേ, ദുര്യോധനനെ നോക്കി ഞങ്ങള്‍ ശിശു സഹജമായ് നിലവിട്ട് ചിരിച്ചത്.. അതല്ലേ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം എന്ന് എല്ലാവരും പഴിച്ചത്.. പഴിചാരാനായ് ജന്മങ്ങള്‍ വേണമല്ലോ…!

വലിയൊരു പാറയുടെ നിറുകയില്‍ നിന്ന് നോക്കിയപ്പോള്‍, അഗാധമായ താഴ്‌വാരം നിറഞ്ഞുനില്‍ക്കുന്ന പച്ചപ്പ്, മലയുടെ അതിരിനെ ഉമ്മവെച്ച് നില്‍ക്കുന്ന ആകാശം…
പാഞ്ചാലി താഴ്‌വാരത്തിലേക്ക് വീണ്ടും സൂക്ഷിച്ചു നോക്കി… അകലെ അകലെ ഒരു നീല ജലാശയം അതില്‍ നിറയെ താമരപ്പൂക്കള്‍… തന്റെ കണ്ണുകള്‍ ഇപ്പോഴും എത്ര സൂക്ഷ്മം എന്ന് ദ്രൗപതി ഓര്‍ത്തൂ..

മുകളിലേക്ക് നോക്കേ, ഏറ്റവും മുന്നില്‍ യുധിഷ്ഠിരന്‍.. പിന്നില്‍ അനുജന്മാര്‍.. ഒന്നും ശ്രദ്ധിക്കാതെ സ്വര്‍ഗ്ഗാരോഹണം നടത്തുന്നു…. അവര്‍ നടന്ന് കയറിയ മണ്ണിനെ തൊട്ട് തലയില്‍ വെച്ചു ദ്രൗപതി. കുലവധു ഒരാചാരവും തെറ്റിക്കേണ്ട….

എന്നും മനസ്സ് കൊതിച്ചുകൊണ്ടിരുന്ന ഒരു സ്വപ്നത്തിലേക്ക് ദ്രൗപതി വലിച്ചടുപ്പിക്കപ്പെട്ടു.. അനാഥമായ ബാല്യത്തില്‍ പലപ്പോഴും കൊതിച്ചിരുന്ന സ്വപ്നം… പങ്കുവെക്കപ്പെടാന്‍ പോകുന്ന അവസ്ഥയെ ശപിച്ചപ്പോള്‍ തോന്നിയ ഉപായം.. ദ്രൗപതി എന്നും ആഗ്രഹിച്ചിരുന്ന, പ്രണയിച്ചിരുന്ന ആ സ്വപ്നത്തിലേക്ക്
അവള്‍ കാലെടുത്തുവെച്ചു…………

‘ദ്രൗപതീ’എന്ന് ഭീമന്റെ അലര്‍ച്ച കേട്ടൂ……
അവള്‍ കണ്ണുകള്‍ അടച്ചു.. ഇഷ്ടപ്പെട്ട പുരുഷന്‍ പേരു ചൊല്ലി വിളിച്ചിരിക്കുന്നു.. സ്‌നേഹതീവ്രതയാല്‍ ദ്രൗപതിയുടെ കണ്ണുകള്‍ നിറഞ്ഞു..

അവള്‍ താഴേക്ക് താഴേക്ക് …

അവളെ കൈകളാല്‍ ഏറ്റുവാങ്ങാന്‍ താമരക്കുളം കാത്തു കാത്ത്….

 


‘ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****’, മുന്‍ അദ്ധ്യായങ്ങള്‍:

മാര്‍ക്കേസെന്ന കമ്യൂണിസ്റ്റ് മാന്ത്രികനും ബഷീറെന്ന സൂഫി മാന്ത്രികനും

ഹവ്വാച്ചീ’സ് പെര്‍ഫോമന്‍സ്…

മരം പറയുന്നത്

പുഴയുടെ സ്വാതന്ത്ര്യസമരം….

എഴുത്തുകാരന്റെ കൈയ്യൊപ്പ്….

ഒരു ഗസല്‍ കീര്‍ത്തനം പോലെ…

മൂന്നു സ്ത്രീകള്‍

വായനയുടെ പേരയ്ക്കാസുഗന്ധം

സ്വപ്നത്തിലേക്ക് നങ്കൂരമിടുന്ന മനുഷ്യക്കപ്പല്‍

ഷെഹറസാദ് കണ്‍ ചിമ്മിയപ്പോള്‍…

കഥ കേള്‍ക്കുന്ന ഷെഹറസാദ്…

ചോദ്യം ചെയ്യപ്പെടുന്ന ഷെഹറാസാദ്..

ഹൃദയത്തില്‍ കവിതയൊഴുകിയിരുന്നവന്‍… യൂദാസ്.!

സര്‍ഗാത്മകത മുഖത്തിടിക്കുമ്പോള്‍

ക്രിസ്തുവിന്റെ കല്യാണം….

ഗാന്ധാരീ വിലാപം

കുന്തി…!  

 



താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ