എഡിറ്റര്‍
എഡിറ്റര്‍
ഡ്രാക്കുള നടിയുടേത് ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ശ്രമം: സുധീര്‍
എഡിറ്റര്‍
Wednesday 13th June 2012 4:10pm

തനിക്കെതിരെയുള്ള പ്രിയയുടെ (രാജേശ്വരി നമ്പ്യാര്‍) പരാതിയില്‍ കഴമ്പില്ലെന്ന് ഡ്രാക്കുള ചിത്രത്തിലെ നായകന്‍ സുധീര്‍. പ്രിയയുടേത് വെറും ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ശ്രമമാണെന്നും സുധീര്‍ പറഞ്ഞു.

പ്രിയ തന്നെയാണ് ശല്യപ്പെടുത്തിയത്. നടിയാണ് തനിക്ക് മെസേജ് അയച്ചത്. ഒരു പെണ്ണിനെ റോഡിലിട്ടു തല്ലാന്‍ മാത്രം ചെറ്റയല്ല താനെന്നും സുധീര്‍ പറഞ്ഞു.

ഞാനൊരു ആണാണ്. ആണുങ്ങളെ തല്ലിയുള്ള ശീലമേ എനിക്കുള്ളൂ. സത്യത്തില്‍ ഈ നടിയാണ് എന്റെ ഫോണിലേക്ക് മെസേജ് അയച്ചും വിളിച്ചും ശല്യം ചെയ്തത്. അതുചോദിച്ച എന്റെ ഭാര്യയും നടിയും തമ്മില്‍ തര്‍ക്കമായി. ആ തര്‍ക്കത്തില്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ല’ സുധീര്‍ പറഞ്ഞു.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് സുധീര്‍ തല്ലിയെന്നാരോപിച്ചാണ് പ്രിയ പോലീസില്‍ പരാതി നല്‍കിയത്.

കടവന്ത്രയിലെ ഡാന്‍സ് ക്ലാസ് കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്നു തന്നെ പിന്തുടര്‍ന്നെത്തിയ സുധീര്‍ കാര്‍ തടഞ്ഞുനിര്‍ത്തി നടിയെ വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പ്രിയ പറയുന്നത്.

Advertisement