തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാര്‍ഥിയായി തന്നെ തിരഞ്ഞെടുത്തത് വനിതാ പ്രസ്ഥാനത്തിന് പാര്‍ട്ടി നല്‍കിയ അംഗീകാരമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ഡോ ടി എന്‍ സീമ. അവസരം ലഭിച്ചതില്‍ ഏറെ സന്തോഷിക്കുന്നുണ്ട്.

ഇത് വ്യക്തിപരമായി ലഭിച്ച നേട്ടമെന്നതിലുപരി സ്ത്രീകള്‍ക്ക് ലഭിച്ച അംഗീകാരമാണ്. രാജ്യസഭയുടെ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ തനിക്ക് നിറവേറ്റാനാകുമെന്നാണ് കരുതുന്നതെന്നും സീമ വ്യക്തമാക്കി.