കൊച്ചി: വിജയപുരം രൂപതാ മുന്‍ മെത്രാന്‍ ഡോ. പീറ്റര്‍ തുരുത്തിക്കോണം അന്തരിച്ചു. 82 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കള്‍ രാവിലെ 6.50നായിരുന്നു അന്ത്യം.

കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിജയപുരം രൂപതയില്‍ നീണ്ട 18 വര്‍ഷം അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2006ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച അദ്ദേഹം കഴിഞ്ഞ അഞ്ചു വര്‍ഷമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

1929 ആഗസ്ത് ഒന്നിന് തിരുവല്ലയിലെ തുകലശേരി ഇടവകയിലായിരുന്നു ജനനം. 1959 മാര്‍ച്ച് 12ന് വരാപ്പുഴ മെത്രാപ്പൊലീത്തയായിരുന്ന ബിഷപ് ജോസഫ് അട്ടിപ്പേറ്റിയില്‍ നിന്നാണ് ഡോ. പീറ്റര്‍ തുരുത്തിക്കോണം വൈദികപട്ടം സ്വീകരിച്ചു.