തിരുവനന്തപുരം: ചേലാകര്‍മ്മത്തിനൊപ്പം എതിര്‍ക്കപ്പെടേണ്ട ഒന്നല്ല സുന്നത്ത് എന്ന് ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ.പി അരവിന്ദന്‍.

സുന്നത്തും ചേലാകര്‍മ്മവും ഒരേ രീതിയില്‍ കണ്ട്, രണ്ടും നിരോധിക്കണമെന്ന് പറയുന്നത് കൊണ്ട് ഹിന്ദു വര്‍ഗീയവാദികളുടെ കൈയടി കിട്ടിയേക്കുമെന്നും എന്നാല്‍ ചേലാകര്‍മ്മത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാന്‍ മാത്രമേ അത് സഹായിക്കൂവെന്നും കെ.പി അരവിന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചേലാകര്‍മ്മം നിരോധിക്കണമെന്ന ആവശ്യത്തിനു പിന്നിലുള്ളത് കുഞ്ഞിനെ വേദനിപ്പിക്കുന്നു എന്നതല്ല, മറിച്ച് അതിലടങ്ങിയ പ്രകടമായ സ്ത്രീവിരുദ്ധതയാണെന്നാണ് കെ.പി അരവിന്ദന്‍ പറയുന്നത്.


Dont Miss വിധിവരാന്‍ കാക്കുന്നില്ല; ഗുര്‍മീത് റാം റഹീമിന്റെ ആശ്രമത്തില്‍ നിന്നും പാലായനം ചെയ്ത് അന്തേവാസികള്‍


സ്ത്രീകളുടെ ലൈംഗിക ആസ്വാദനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നത്. മാത്രമല്ല, ഒരു വിധത്തിലുള്ള മെഡിക്കല്‍ ന്യായീകരണവും ഇതിനില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സുന്നത്ത് ചെയ്യുന്നതു കൊണ്ട് പുരുഷലിംഗത്തിലെ കാന്‍സര്‍, ചില ലൈംഗികവേഴ്ചയിലൂടെ പകരുന്ന രോഗങ്ങള്‍, ലൈംഗിക പങ്കാളിയിലെ ഗര്‍ഭപാത്ര കാന്‍സര്‍ എന്നിവയൊക്കെ കുറയുന്നതായി കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ലെഫ്റ്റ് ലിബറല്‍ ആയ ചില സുഹൃത്തുക്കള്‍ ഇത്തരം അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതായി കാണുന്നു. സുന്നത്തും (circumcision) ചേലാകര്‍മ്മവും (female genital mutilation) ഒരേ രീതിയില്‍ കണ്ട്, രണ്ടും നിരോധിക്കണമെന്ന് പറയുന്നത് കൊണ്ട് ഹിന്ദു വര്‍ഗീയവാദികളുടെ കൈയടി കിട്ടിയേക്കും. പക്ഷെ ചേലാകര്‍മ്മത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാന്‍ മാത്രമേ അതു സഹായിക്കൂ. ചേലാകര്‍മ്മം നിരോധിക്കണമെന്ന ആവശ്യത്തിനു പിന്നിലുള്ളത് കുഞ്ഞിനെ വേദനിപ്പിക്കുന്നു എന്നതല്ല, മറിച്ച് അതിലടങ്ങിയ പ്രകടമായ സ്ത്രീവിരുദ്ധതയാണ്. സ്ത്രീകളുടെ ലൈംഗിക ആസ്വാദനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നത്. മാത്രമല്ല, ഒരു വിധത്തിലുള്ള മെഡിക്കല്‍ ന്യായീകരണവും ഇതിനില്ല. സുന്നത്ത് ചെയ്യുന്നതു കൊണ്ട് പുരുഷലിംഗത്തിലെ കാന്‍സര്‍, ചില ലൈംഗികവേഴ്ചയിലൂടെ പകരുന്ന രോഗങ്ങള്‍, ലൈംഗിക പങ്കാളിയിലെ ഗര്‍ഭപാത്ര കാന്‍സര്‍ എന്നിവയൊക്കെ കുറയുന്നതായി കണ്ടിട്ടുണ്ട്.