കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ ആരോപണവിധേയനായ ഡോ. ഹാരി അസീസിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. വിദേശത്തു ഒളിവിലായിരുന്ന ഹാരിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ദുബായിയില്‍ നിന്നു നെടുമ്പാശേരിയില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഹാരിക്കെതിരെ ക്രൈംബ്രാഞ്ച് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുമ്പോഴാണു പച്ചാളത്തെ ഫ്‌ളാറ്റില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പറവൂര്‍ പെണ്‍വാണിഭക്കേസില്‍ ലോക്കല്‍ പോലീസ് അറസ്റ്റു തുടങ്ങിയതോടെ ഏഴുമാസം മുമ്പാണു ഡോ.ഹാരി വിദേശത്തേക്കു കടന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത ആദ്യഘട്ടത്തില്‍ ലുക്കൗട്ട് നോട്ടീസ് ഒഴിവാക്കാനായി കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച് ഒരു മാസത്തോളം ഡോ.ഹാരി അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിച്ചിരുന്നു.

Subscribe Us: