കോഴിക്കോട്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എല്‍.ഡി.എഫ് സര്‍ക്കാറില്‍ നിന്നും നീതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരു മുന്നണികളോടും സമദൂര സിദ്ധാന്തമല്ല, മറിച്ച് സമ അടുപ്പ സിദ്ധാന്തമാണ് എം.ഇ.എസ്സിനുള്ളതെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.