എഡിറ്റര്‍
എഡിറ്റര്‍
മരണഡോക്ടര്‍ സ്വതന്ത്രനാകാന്‍ വഴി തെളിയുന്നു
എഡിറ്റര്‍
Saturday 16th November 2013 6:30am

jayant-patel

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ചികിത്സാ പിഴവ് മൂലം രണ്ട് പേര്‍ മരണപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട ഇന്ത്യന്‍ ഡോക്ടര്‍ ജയന്ത് പട്ടേലിനെതിരായ ആരോപണങ്ങള്‍ ഒഴിവാക്കാന്‍ പ്രോസിക്യൂഷന്‍ തീരുമാനം.

ഇതോടെ അദ്ദേഹം സ്വതന്ത്രനാകാന്‍ വഴി തെളിഞ്ഞു.

കേസിന്റെ കാലപ്പഴക്കം, ഇതിനോടകം അനുഭവിച്ച് കഴിഞ്ഞ തടവ് ശിക്ഷ, പ്രതിഭാഗത്തിന്റെ വാദഗതികള്‍, കേസ് നടപടികള്‍ക്കുള്ള ചെലവ് തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്റെ പിന്‍മാറ്റം.

കേസ് നടത്തിപ്പിന് ഇതുവരെ 18 കോടിയിലേറെ രൂപ ചെലവായിക്കഴിഞ്ഞു.

നരഹത്യകേസില്‍ ഇദ്ദേഹത്തിന് 2010-ല്‍ ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്.

രണ്ട് പേര്‍ മരണമടഞ്ഞത് കൂടാതെ രണ്ട് പേര്‍ ഗുരുതരാവസ്ഥയിലായെന്നും ഏഴ് പേരെ വഞ്ചിച്ചെന്നും ആരോപണമുണ്ടായിരുന്നു.

രണ്ടര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2012-ല്‍ ജയന്ത് പട്ടേലിന് ജാമ്യം ലഭിച്ചു. പുനര്‍വിചാരണയ്ക്ക് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

മരണ ഡോക്ടര്‍ (ഡോ. ഡെത്ത്) എന്നായിരുന്നു ഓസ്
ട്രേലിയന്‍  മാധ്യമങ്ങള്‍ അറുപത്തിമൂന്നുകാരനായ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.

Advertisement