എഡിറ്റര്‍
എഡിറ്റര്‍
മാവോയിസ്റ്റ് വേട്ടക്ക് ‘സാല്‍വജുദൂം’ മോഡല്‍ സ്‌ക്വാഡ്: നിയമ വിരുദ്ധമെന്ന് ബിനായക് സെന്‍
എഡിറ്റര്‍
Wednesday 13th November 2013 8:54pm

binayaksen

ന്യൂദല്‍ഹി: മാവോയിസ്റ്റ് വേട്ടക്ക് ആദിവാസികളെ ഉള്‍ക്കാള്ളിച്ച് ‘സാല്‍വജുദൂം’ മോഡല്‍ സ്‌ക്വാഡ് രൂപീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഡോ.ബിനായക് സെന്‍.

സര്‍ക്കാരിന്റേത് കോടതി വിരുദ്ധനീക്കമാണെന്നും ബിനായക് സെന്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നിയമ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യരുത്.

‘സാല്‍വജുദൂം’ കേസില്‍ കോടതി വ്യക്തമാക്കിയ ഇക്കാര്യം സര്‍ക്കാരിന് ശക്തമായ സന്ദേശമാണ് നല്‍കുന്നത്- ബിനായക് സെന്‍ പറഞ്ഞു.

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് മാവോയിസ്റ്റുകളെ കണ്ടെത്താന്‍ ‘സാല്‍വ ജുദൂം’ മോഡല്‍ സ്‌ക്വാഡ് രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചത്.

നേരത്തേ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ ‘സാല്‍വ ജുദൂം’ എന്ന ഇത്തരം സ്‌ക്വാഡുകള്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് സേനയെ കേന്ദ്രം പിന്‍വലിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ആദിവാസി ഗോത്ര മഹാസഭ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

ഇതിനിടെ മാവോയിസ്റ്റ് വേട്ടക്കായി ആദിവാസികള്‍ക്ക് ദിവസം 500 രൂപ വേതനം നല്‍കണമെന്ന സര്‍ക്കാര്‍ നയത്തിനെതിരെ സുപ്രീംകോടതി മുന്‍ ജഡ്ജ് ബി. സുദര്‍ശന്‍ റെഡ്ഡിയും രംഗത്തെത്തിയിരുന്നു.

Advertisement