എഡിറ്റര്‍
എഡിറ്റര്‍
മുത്തങ്ങയും വിളപ്പില്‍ശാലയും പ്രമേയമാക്കി ഡോ. ബിജുവിന്റെ തണല്‍ തരാത്ത മരങ്ങള്‍
എഡിറ്റര്‍
Wednesday 15th August 2012 10:03am

ഡോ. ബിജുവിന്റെ പുതിയ ചിത്രത്തില്‍ മുത്തങ്ങും വിളപ്പില്‍ശാല കുടിയൊഴിപ്പിക്കലും പ്രമേയമാകുന്നു. തണല്‍ തരാത്ത മരങ്ങള്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സലിംകുമാറും ജയസൂര്യയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Ads By Google

കൊച്ചി നഗരസഭയിലെ രണ്ട് തൂപ്പുകാരിലൂടെയാണ് തണല്‍ തരാത്ത മരങ്ങള്‍ കഥ പറയുന്നത്. സംവരണത്തിലൂടെ ജോലി മ്പാദിച്ച ആദിവാസി തൂപ്പുകാരനായി സലിംകുമാറും താല്‍ക്കാലിക വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൂപ്പുകാരനായി ജയസൂര്യയും കഥാപാത്രമാകുന്നു.

ഡോ. ബിജുവിന്റെ മുന്‍ ചിത്രങ്ങളായ വീട്ടിലേക്കുള്ള വഴി, ആകാശത്തിന്റെ നിറം എന്നിവയില്‍ ശ്രദ്ധേയ കഥാപാത്രം അവതരിപ്പിച്ച മാസ്റ്റര്‍ ഗോവര്‍ദ്ധന്‍ ചിത്രത്തില്‍ ജയസൂര്യയുടെ മകനായുണ്ട്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയമാണ് ചിത്രം പറയുന്നത്. മുത്തങ്ങ സംഭവവും പ്രമേയാന്തരീക്ഷമായി കടന്നുവരുന്നുണ്ട്.

ആദാമിന്റെ മകന്‍ അബുവിന് ശേഷം സലിംകുമാറിനും ബ്യൂട്ടിഫുളിനുശേഷം ജയസൂര്യയ്ക്കും ലഭിക്കുന്ന അഭിനയ സാധ്യതയുള്ള കഥാപാത്രമാകും ചിത്രത്തിലേത്.

ഡി കട്ട്‌സിന്റെ ബാനറില്‍ വിനോദ് വിജയനും സെവന്‍ ആര്‍ട്‌സ് മോഹനുമാണ് ചിത്രം നിര്‍മിക്കുന്നത്.

Advertisement