Categories

എന്തിനായിരുന്നു ഈ സമരം ? പഴയ എസ്.എഫ്.ഐക്കാരന്‍ എന്ന നിലയില്‍ ലജ്ജ തോന്നുന്നു: ഡോ ബിജു

biju


മാറി നില്‍ക്കല്‍ എന്ന ഔദാര്യവും രാജിയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും പഴയ എസ്.എഫ്.ഐക്കാരന്‍ എന്ന നിലയില്‍ തനിക്ക് ലജ്ജ തോന്നുന്നുവെന്നും പറഞ്ഞ ബിജു മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ സമരം മുന്നോട്ട് കൊണ്ടു പോകുമെന്ന പ്രതീക്ഷയും പോസ്റ്റിലൂടെ പ്രകടിപ്പിക്കുന്നുണ്ട്.


അടൂര്‍: ലോ അക്കാദമിയിലെ സമരത്തില്‍ നിന്നു എസ്.എഫ്.ഐ പിന്മാറിയതിനെതിരെ സംവിധായകന്‍ ബിജു. എന്തിനു വേണ്ടിയായിരുന്നു ഇത്തരമൊരു സമരമെന്നാണ് ബിജു ചോദിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണങ്ങള്‍.

വിദ്യാര്‍ത്ഥികളെ ജാതിപ്പേരു വിളിച്ചതും പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയതും എസ്.എഫ്.ഐയുടെ പരിഗണനയില്‍ വരില്ലേയെന്നും ആരെ രക്ഷിക്കാനായിരുന്നു ഇത്തരമൊരു നാടകവും എന്നും ബിജു എസ്.എഫ്.ഐയോട് ചോദിക്കുന്നുണ്ട്.


Also read: പഞ്ചാബിലും ഉത്തര്‍പ്രദേശിലും ബി.ജെ.പിക്ക് തിരിച്ചടിയെന്ന് ന്യൂസ് 18 സര്‍വ്വെ


അഞ്ചു വര്‍ഷത്തേക്ക് ലക്ഷ്മി നായര്‍ കോളേജില്‍ നിന്നു മാറി നില്‍ക്കുമെന്ന ഉറപ്പിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുന്നതായി എസ്.എഫ്.ഐ പ്രഖ്യാപിച്ചതിനെതിരെയായിരുന്നു ബിജുവിന്റെ പ്രതികരണങ്ങള്‍.

മാറി നില്‍ക്കല്‍ എന്ന ഔദാര്യവും രാജിയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും പഴയ എസ്.എഫ്.ഐക്കാരന്‍ എന്ന നിലയില്‍ തനിക്ക് ലജ്ജ തോന്നുന്നുവെന്നും പറഞ്ഞ ബിജു മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ സമരം മുന്നോട്ട് കൊണ്ടു പോകുമെന്ന പ്രതീക്ഷയും പോസ്റ്റിലൂടെ പ്രകടിപ്പിക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘എന്തിനായിരുന്നു ഈ സമരം..എന്തായിരുന്നു കാതലായ വിഷയങ്ങള്‍.വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ചതില്‍, പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയതില്‍ ഒക്കെ നടപടികള്‍ ഉണ്ടാകേണ്ടത് എസ് എഫ് ഐ യുടെ വിദ്യാര്‍ത്ഥിപരിഗണനയില്‍ വരില്ലേ…(ഭൂമി വിഷയം വിദ്യാര്‍ത്ഥി പ്രശ്‌നമല്ല എന്നാകുമല്ലോ ന്യായം). ആരെ രക്ഷിക്കാനാണ് ഈ നാടകം…മാറി നില്‍ക്കല്‍ എന്ന ഔദാര്യവും രാജിയും തമ്മില്‍ വലിയ അന്തരമുണ്ട്..പഴയ ഒരു എസ് എഫ് ഐ ക്കാരന്‍ എന്ന നിലയില്‍ ലജ്ജ തോന്നുന്നു.മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ന്യായമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ സമരം മുന്നോട്ട് കൊണ്ട് പോകും എന്ന് പ്രതീക്ഷിക്കുന്നു..’

Tagged with: