പ്രമുഖ പത്രപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനും വ്യവസായിയും കേരളശബ്ദം വാരിക മാനേജിങ് എഡിറ്ററുമായ ഡോ. ബി എ രാജാകൃഷ്ണന്‍(70) അന്തരിച്ചു. കൊല്ലത്ത് വെച്ചായിരുന്നു അന്ത്യം

നാനാ, മഹിളാരത്നം, തുടങ്ങിയ പ്രസിദ്ധികരണങ്ങളുടെ ചുമതലക്കാരനും രാധാസ് ഉത്പന്നങ്ങളുടെ മാനേജിങ് പാര്‍ട്ണറും ആയിരുന്നു.
പരേതനായ അനന്തനാരായണന്റെയും സരസ്വതിയുടെയും മകനാണ് ഡോ. ബി.എ രാജാകൃഷ്ണന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പാസായതിന് ശേഷം ആരോഗ്യവകുപ്പില്‍ ജോലി ചെയ്തിരുന്നു.