നിലമ്പൂര്‍ : സ്ത്രീധനമില്ലാതെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മാട്രിമോണിയല്‍ വെബ്‌സൈറ്റ് ആരംഭിച്ചു. നിലമ്പൂര്‍ ഗ്രാമപഞ്ചായത്താണ് ഈ വെബ് സൈറ്റിന് തുടക്കം കുറിച്ചിരിക്കുന്നത്. www.dowryfree marriage.com എന്നതാണ് സൈറ്റിന്റെ അഡ്രസ്. പഞ്ചായത്തിനൊപ്പം സര്‍ക്കാരേതര സംഘടനയായ മഹിളാ സമഖ്യയും വെബ്‌സൈറ്റിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായിട്ടുണ്ട്.

സ്ത്രീധനമില്ലാതെ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്് ഈ വെബ്‌സൈറ്റില്‍ സൗജന്യമായി പേര് രജിസ്റ്റര്‍ ചെയ്യാം.

ഇതുവരെ 1635 പേര്‍ സ്ത്രീധനവിരുദ്ധ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

നിലമ്പൂരിലെ 22 മഹല്ല് കമ്മിറ്റികള്‍ വെബ് സൈറ്റിന് ധാര്‍മിക പിന്തുണ നല്‍കിയിട്ടുണ്ട്. സ്ത്രീധന സമ്പ്രദായത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ വെബ്‌സൈറ്റ് വേദിയാകുന്നുണ്ട്. പ്രശസ്ത ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനുമായ ആര്യാടന്‍ ഷൗക്കത്താണ് നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ്.