എഡിറ്റര്‍
എഡിറ്റര്‍
അണ്ടര്‍ 14 ടീമിലേക്കുള്ള സച്ചിന്റെ മകന്റെ അരങ്ങേറ്റത്തിനെതിരെ രക്ഷിതാക്കള്‍
എഡിറ്റര്‍
Sunday 13th January 2013 10:30am

ന്യൂദല്‍ഹി: സച്ചിന്റെ ടെണ്ടുല്‍ക്കറിന്റ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മുംബൈ അണ്ടര്‍ 14 ടീമില്‍ തിരഞ്ഞെടുത്തതിനെതിരെ മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ രംഗത്ത്.  മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണവുമായാണ് മാതാപിതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

Ads By Google

കഴിവുള്ള നിരവധി കുട്ടികളെ തഴഞ്ഞാണ് സച്ചിന്റെ മകന് അവസരം നല്‍കിയതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മുംബൈ ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഭുപന്‍ ലാല്‍വാനി ഐ.ഇ.എസ് മോഡേണ്‍ സ്‌കൂളിനെതിരെ 277 പന്തില്‍ 398 റണ്‍സ് നേടിയെങ്കിലും ടീമിലേക്ക് തിരഞ്ഞടുത്തില്ലെന്നും പത്രത്തില്‍ പറയുന്നു.

ഇത്തരത്തില്‍ നിരവധി പേര്‍ക്ക് അവസരം നിഷേധിച്ചതായും ആരോപണമുണ്ട്. എന്നാല്‍ ആരോപണത്തോട് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisement