എഡിറ്റര്‍
എഡിറ്റര്‍
സുപ്രീം കോടതി വിധിയില്‍ സംശയം: അഡ്വ. രാംകുമാര്‍
എഡിറ്റര്‍
Thursday 31st January 2013 1:30pm

 

തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി നടപടിയില്‍ സംശയകരമാണെന്ന് കേസിലെ പ്രതിയായ കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്റെ അഭിഭാഷകന്‍ രാംകുമാര്‍.

കേസില്‍ സുപ്രീം കോടതി വിധി എടുത്ത സമയവും സാഹചര്യവും സംശയാസ്പദമാണ്. മാധ്യമങ്ങളുടെ സമ്മര്‍ദ്ദം വിധിയ്ക്ക് കാരണമായിട്ടുണ്ട്. എങ്കിലും രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതിയുടെ വിധിയെ കുറ്റം പറയാന്‍ കഴിയില്ലെന്നും വിധിയില്‍ തനിയ്ക്ക് സംശയമുണ്ടെന്നുംരാം കുമാര്‍ പറഞ്ഞു.

Ads By Google

അതേസമയം, സുപ്രീം കോടതി വിധിയില്‍ പ്രതീക്ഷയുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. കേസ് സുപ്രീം കോടതി വരെ എത്തിക്കാനും അതിനായി തങ്ങളുടെ കൂടെ നിന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും മഹിളാ അസോസിയേഷനുകള്‍ക്കും മറ്റുള്ളവര്‍ക്കും നന്ദിയുണ്ട്.

അദ്ദേഹം പറഞ്ഞു. മകള്‍ക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement