തിരുവനന്തപുരം: ചലച്ചിത്രതാരം ജഗതി ശ്രീകുമാറിന്റെ അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് രണ്ടാം ഭാര്യ കല. ജഗതിക്കുണ്ടായ അപകടം യാദൃശ്ചികമാണെന്ന കാര്യത്തില്‍ തനിക്ക് സംശയവും ആശങ്കയും ഉണ്ടെന്നാണ് കമല അറിയിച്ചിരിക്കുന്നത്.

Ads By Google

മംഗളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അപകടം സംഭവിച്ച് ഒരു വര്‍ഷത്തിന് ശേഷം ആലോചിക്കുമ്പോള്‍ അപകടം സ്വാഭാവികമാണോ എന്ന് പോലുംമ ചില നേരം സംശയിച്ച് പോകും. കാരണം ശ്രീലക്ഷ്മി മകളാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയ ദിവസമാണ് അപകടമുണ്ടായത്.

അദ്ദേഹം ആശുപത്രിയിലായിരുന്നപ്പോള്‍ കാണാന്‍ പോലും ചിലര്‍ അനുവദിച്ചില്ല. അതൊക്കെ കൂട്ടി വായിക്കുമ്പോള്‍ ചില സംശയങ്ങള്‍ തോന്നുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

തന്റെ മകള്‍ ശ്രീലക്ഷ്മിയെ കണ്ടാല്‍ ജഗതിയുടെ അസുഖത്തില്‍ മാറ്റമുണ്ടാകുമെന്ന് ഉറപ്പാണെന്നും എന്നാല്‍ അങ്ങനെ ഒരു മാറ്റം വരരുതെന്ന് ചിലര്‍ ആഗ്രഹിക്കുന്നതായും കല ആരോപിക്കുന്നു.

കഴിഞ്ഞ വര്‍ഷം കോഴിക്കോട് വെച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ഗുരുതരമായ പരിക്കേറ്റ് വെല്ലൂരില്‍ ചികിത്സയിലായിരുന്ന ജഗതി ശ്രീകുമാര്‍ ഇപ്പോള്‍ വീട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ജഗതിയുടെ രണ്ടാം ഭാര്യയുടെ പരാമര്‍ശം.