Administrator
Administrator
ഡബിള്‍സ് സച്ചി-സേതു വേര്‍പിരിയലിന് വഴിവെക്കുന്നു?
Administrator
Friday 22nd April 2011 12:15pm

doubles,sachi sethuമമ്മൂട്ടിയെ  നായകനാക്കി വിഷുവിന് റിലീസ് ചെയ്ത ഡബിള്‍സ് ബോക്‌സ് ഓഫീസില്‍ തകരുന്ന കാഴ്ചയാണ് കാണാനാവുന്നത്. ഈ തകര്‍ച്ച ചില കുറ്റപ്പെടുത്തലുകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ പരാജയത്തിന് കാരണം തിരക്കഥയിലെ പ്രശ്‌നങ്ങളാണെന്ന് പറഞ്ഞ് കഥാകൃത്ത് രംഗത്തെത്തിയിട്ടുണ്ട്. ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുന്ന തരത്തില്‍ തിരക്കഥയൊരുക്കാന്‍ സച്ചി-സേതു ടീമിനായില്ലെന്നാണ് ആരോപണം.

എന്നാല്‍ ഈ പ്രശ്‌നത്തോടെ സച്ചി-സേതു ടീം വേര്‍പിരിയുകയാണെന്നാണ് പുതിയ വാര്‍ത്ത. ഇവര്‍ ഒരുമിക്കുന്ന അവസാനത്തെ ചിത്രം ഡബിള്‍സ് ആയിരിക്കുമെന്നാണ് ചില ഉറവിടങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

ചോക്ലേറ്റ്, മേക്കപ്പ്മാന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത് ഇവരൊരുമിച്ചായിരുന്നു. ഇപ്പോള്‍ പൃഥ്വിരാജ് നായകനാകുന്ന മല്ലുസിങ്ങിന് തിരക്കഥ തയ്യാറാക്കുന്ന തിരക്കിലാണ് സേതുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മുഴുകിയിരിക്കുകയാണ് സച്ചി.

ടീം പിരിഞ്ഞാലും തങ്ങള്‍ എന്നും നല്ല സുഹൃത്തുക്കളായിരിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

Advertisement