കൊച്ചി: തി­രു­വ­ന­ന്ത­പു­ര­ത്തി­ന് ശേ­ഷം കൊ­ച്ചി­യിലും കെ.എ­സ്.ആര്‍.ടി.സി ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് ആരംഭിച്ചു. ഇന്നലെ രാവിലെ 6.30ന് അങ്കമാലിയില്‍ നിന്നാണ് സര്‍വീ­സ് തു­ട­ങ്ങി­യത്. ബൈപ്പാസ് വഴി നേരേ തോപ്പുംപിടിയിലേക്കാണ് സര്‍വീസ്. 8.35ഓ­ടെ ബസ് തോപ്പുംപടിയിലെത്തി. പിന്നീട് തോപ്പുംപടി കളമശേരി കട്ട് സര്‍വീസ് നടത്തി. വൈകുന്നേരം 6.30ന് തോപ്പുംപടിയില്‍ നിന്നു തിരിച്ച് അങ്കമാലിയിലേക്കു പോകും.

വൈറ്റില ബസ് ടെര്‍മിനലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡബിള്‍ ഡെക്കര്‍ സര്‍വീസ് മന്ത്രി ജോസ് തെറ്റയില്‍ ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. എന്നാല്‍ സര്‍വീസ് ഇന്നലെയാണ് ആരംഭിച്ചത്. നഗരത്തിലൂടെ സര്‍വീസ് നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും റോഡിലെ തടസങ്ങള്‍ മൂലം ഉപേക്ഷിക്കുകയായിരുന്നു. 75 പേര്‍ക്ക് ഇരിക്കാവുന്ന സംവിധാനമാണു ബസിലു­ള്ളത്.

പ­ഴ­യ­കാല­ത്ത് കേ­ര­ള­ത്തി­ലെ നി­ര­ത്തു­ക­ളില്‍ ഓ­ടി­യി­രു­ന്ന ഡെ­ബിള്‍ ഡ­ക്കര്‍ പി­ന്നീ­ട് വി­സ്­മൃ­ത­മാ­വു­ക­യാ­യി­രുന്നു.