തിരുവനന്തപുരം: മുണ്ടുരിയല്‍ കേസ് വാദം കേള്‍ക്കുന്നതിനായി ഫെബ്രുവരി 16ലേക്കു മാറ്റി. രാജ് മോഹന്‍ ഉണ്ണിത്താനും ശരത് ചന്ദ്ര പ്രസാദും സമര്‍പ്പിച്ച ഒത്തുതീര്‍പ്പു ഹര്‍ജി സി.ജെ.എം കോടതി തള്ളി. വാനിന്റെ ഡ്രൈവറും കേസിലെ മൂന്നാം പ്രതിയായ സജിയില്ലാതെ ഒത്തുതീര്‍പ്പു കല്പിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. സജിക്ക് പരിക്കുപറ്റിയതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ സജിയില്ലാതെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കഴിയില്ലെന്നു കോടതി കണ്ടെത്തുകയായിരുന്നു. സജക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.

2004 ജൂണ്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പു ഫലം ചര്‍ച്ച ചെയ്യാനായി തിരുവനന്തപുരം പ്രയദര്‍ശിനി പ്ലാനിറ്റോറിയത്തില്‍ കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നു. ഈ യോഗത്തില്‍ പങ്കെടുക്കാനെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനെയും ശരത് ചന്ദ്രപ്രസാദിനെയും തടഞ്ഞുനിര്‍ത്തി ഇവരുടെ മുണ്ടുരിയുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് കേസ്. സംഭവം നടക്കുമ്പോള്‍ ഇരുവരും സസ്‌പെന്‍ഷനിലായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിനോദ് കൃഷ്ണ ഉള്‍പ്പെടെ 30പേരാണു പ്രതികള്‍.