diet

തടി കുറയ്ക്കാനാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍ ഫാറ്റ് കഴിക്കുന്നത് കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഫാറ്റ് പൂര്‍ണമായി ഒഴിവാക്കേണ്ടതില്ല. ശരീരത്തിന്റെ ഊര്‍ജ്ജത്തിനും, കലകളുടെ പുനരുജ്ജീവനത്തിനും, വിറ്റാമിനുകളുടെ പ്രവര്‍ത്തനത്തിനുമെല്ലാം ഫാറ്റ് ആവശ്യമാണ്. ബട്ടര്‍ പോലുള്ള പൂരിത എണ്ണകള്‍ ഒഴിവാക്കി ഒലിവ് ഓയില്‍ പോലുള്ള ആരോഗ്യകരമായ എണ്ണകളിലേക്കു പോകുക.

ഏഴ് അല്ലെങ്കില്‍ എട്ടുമണിക്കുശേഷം ഭക്ഷണം കഴിക്കരുതെന്ന് പലരും പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കണം. അങ്ങനെയായാലേ അവ ദഹിക്കൂ.

ചില ഭക്ഷണങ്ങള്‍ നല്ലതാണെന്നും മറ്റുചിലത് മോശമാണെന്നും തരത്തില്‍ പലരും സംസാരിക്കാറുണ്ട്. അത് തെറ്റായ ധാരണയാണ്.  പഴങ്ങളും പച്ചക്കറികളും പരിപ്പുകളുമാണ് ആരോഗ്യകരമായ ഭക്ഷണങ്ങള്‍. അതേസമയം നിങ്ങള്‍ മറ്റുള്ളവ പൂര്‍ണമായി ഒഴിവാക്കേണ്ടതുമില്ല. ബ്രഡും പാസ്റ്റയുമെല്ലാം കുറഞ്ഞതോതില്‍ കഴിക്കണമെന്നുമാത്രം.

ദഹിപ്പിക്കുന്നതിലും അധികം ഭക്ഷണം കഴിക്കുമ്പോഴാണ് ആളുകള്‍ വണ്ണംവെക്കുന്നത്.

പെട്ടെന്നു വണ്ണം കുറയ്ക്കാനുള്ള ഡയറ്റ് ഫലം നല്‍കുമെങ്കിലും അത് വലിയ പ്രശ്‌നങ്ങളിലേക്കു നയിക്കും. ഇത് അനാരോഗ്യകരമായ രീതിയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത് നമ്മുടെ ശരീരത്തിലെ ഫാറ്റ് മാത്രമല്ല കലകളെയും മസിലുകളെയും നീക്കം ചെയ്യും. ഇത് നിങ്ങളെ ക്ഷീണിപ്പിക്കും.