Administrator
Administrator
ദോര്‍ജി ഖണ്ഡുവിനെ കണ്ടെത്താനായില്ല: ദുരൂഹത തുടരുന്നു
Administrator
Monday 2nd May 2011 6:52am

Dorjee-Khanduഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡു ഉള്‍പ്പെടെ അഞ്ച് പേരുമായി പോയ ഹെലികോപ്റ്റര്‍ ശനിയാഴ്ച രാവിലെ മുതല്‍ കാണാതായ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഹെലികോപ്ടര്‍ ഭൂട്ടാനില്‍ ഇറങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കാന്‍ കഴിയുന്ന യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഭൂട്ടാന്‍ അധികൃതര്‍ അറിയിച്ചു.

അതേസമയം മുഖ്യമന്ത്രി സുരക്ഷിതനാണെന്നറിയിച്ച് കൊണ്ട് ശനിയാഴ്ച വന്ന ഫോണ്‍കോളിനെക്കുറിച്ച് ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ പത്തേകാലോടെ കാണാതായ ഹെലികോപ്റ്റര്‍ ഭൂട്ടാനിലെ ദാപോരിജോ എന്ന സ്ഥലത്ത് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയ നിലയില്‍ കണ്ടെത്തിയതായും മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവരും സുരക്ഷിതരാണെന്നും അറിയിച്ചുകൊണ്ടുള്ള ഫോണ്‍ സംഭാഷണത്തെക്കുറിച്ചാണ് അന്വേഷിക്കുന്നത്.

തവാംങ് നിയമസഭാംഗം സെവാംങ് ഡോണ്‍ഡപ്പിനും, മുഖ്യമന്ത്രിയുടെ സെക്രട്ടറി യെഷി സെറിംങ്ങിനുമാണ് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഭൂട്ടാനില്‍ ഇറങ്ങിയിട്ടുണ്ടെന്ന് ഫോണ്‍ സംഭാഷണം ലഭിച്ചത്. ഫോണ്‍ചെയ്തയാളുടെ ശബ്ദം മുഖ്യമന്ത്രിയുടേതുമായി സാമ്യമുണ്ടെന്നും എന്നാല്‍ ഇത് ഉറപ്പിച്ച് പറയാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും ഇവര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയ്ക്കായി തിരച്ചില്‍ തുടരുകയാണ്. എന്നാല്‍ മോശം കാലാവസ്ഥ സൈന്യത്തിന്റെയും ഐ.എസ്.ആര്‍.ഒയുടേയും തിരച്ചിലിനെ ബാധിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ദോര്‍ജിക്കു പുറമെ അദ്ദേഹത്തിന്റെ സെക്യൂരിറ്റി ഓഫീസര്‍ യേഷി ചൊദ്ദാക്, തവാങ് എം.എല്‍.എ സെവാങ് ധോണ്ടുവിന്റെ സഹോദരി യേഷി ലാമു, ക്യാപ്ടന്‍മാരായ ജെ.ജെ ബാബര്‍, കെ.എസ്. മാലിക് എന്നിവരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.

ശനിയാഴ്ച രാവിലെ 9.56 നാണ് മുഖ്യമന്ത്രി ഖണ്ഡു കയറിയ പവന്‍ഹംസ് യൂറോകോപ്റ്റര്‍ ബി 3 ഹെലികോപ്റ്റര്‍ അരുണാചല്‍ പ്രദേശിലെ തവാങില്‍ നിന്ന് പറന്നുയര്‍ന്നത്. 200 കിലോമീറ്റര്‍ അകലെയുള്ള തലസ്ഥാനമായ ഇറ്റാനഗറില്‍ 11.30ന് ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു എന്നാല്‍, ടേക്ക്ഒഫ് ചെയ്ത് 20 മിനിട്ട് കഴിഞ്ഞപ്പോള്‍ സേലാ ചുരത്തിന് മുകളിലൂടെ പറക്കുമ്പോള്‍ വാര്‍ത്താ വിനിമയബന്ധം നഷ്ടപ്പെട്ട് കോപ്റ്റര്‍ കാണാതാവുകയായിരുന്നു.

Advertisement