Administrator
Administrator
അരുണാചല്‍ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ഐ.എസ്.ആര്‍.ഒയും
Administrator
Sunday 1st May 2011 5:26am
Sunday 1st May 2011 5:26am

Dorjee-Khandu ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവും സഹായികളുമായി കാണാതായ ഹെലികോപ്റ്റര്‍ കണ്ടെത്താന്‍ന്‍ ഐ.എസ്.ആര്‍.ഒയുടെ സഹായം. സര്‍ക്കാരിന്റെ ഉത്തരവുപ്രകാരം ഐ.എസ്.ആര്‍.ഒയും ബഹിരാകാശവിഭാഗവും തെരച്ചിലില്‍ പങ്കാളികളായിട്ടുണ്ട്. ഹെലികോപ്റ്റര്‍ കാണാതായ മേഖലയുടെ മുകളില്‍ ഉപഗ്രഹ സഹായത്തോടെ തെരച്ചില്‍ നടത്തുകയാണ്.

തവാങ്ങില്‍ നിന്ന് ഗുവാഹത്തിയിലേക്കുള്ള യാത്രാമധ്യേ കാണാതായ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡു സഞ്ചരിച്ച ഹെലികോപ്ടര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഹെലികോപ്ടര്‍ ഭൂട്ടാനില്‍ ലാന്‍ഡ് ചെയ്തിരുന്നതായ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെന്ന് വൈകിട്ടോടെ അരുണാചല്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്കും സഹയാത്രക്കാരായ നാല് പേര്‍ക്കുമായി തെരച്ചില്‍ തുടരുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഭൂട്ടാന്‍ സര്‍ക്കാരും രാജ്യത്ത് ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്തതായുള്ള വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. എവിടെയെങ്കിലും ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും ഭൂട്ടാന്‍ അറിയിച്ചു. രാവിലെ 9.56ന് തവാംഗില്‍ നിന്ന് തലസ്ഥാനമായ ഇറ്റാനഗറിലേക്ക് മുഖ്യമന്ത്രിയെയും കൊണ്ട് യാത്രതിരിച്ച ഹെലികോപ്ടറാണ് കാണാതായത്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്ടര്‍ കിഴക്കന്‍ ഭൂട്ടാനിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ അടിയന്തരമായി നിലത്തിറക്കിയെന്നായിരുന്നു നേരത്തെ അരുണാചല്‍ സര്‍ക്കാര്‍ അറിയിച്ചത്. മുഖ്യമന്ത്രിയും നാല് സഹയാത്രക്കാരും സുരക്ഷിതരാണെന്നും ഗവര്‍ണര്‍ ജനറല്‍ ജൊഗീന്ദര്‍ ജസ്വന്ത് സിംഗ് വ്യക്തമാക്കിയിരുന്നു.

11.15ന് ഇറ്റാനഗറില്‍ എത്തിച്ചേരേണ്ടതായിരുന്നു മുഖ്യമന്ത്രി. അദ്ദേഹത്തോടൊപ്പം രണ്ട് പൈലറ്റുമാരും ഒരു പോലീസുദ്യോഗസ്ഥനും മറ്റൊരു യാത്രികനുമാണ് ഉണ്ടായിരുന്നത്. സൈന്യത്തിന്റെയും വ്യോമസേനയുടെയും സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് ഹെലികോപ്ടര്‍ ഭൂട്ടാനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതായി കണ്ടെത്തിയതെന്ന വാര്‍ത്ത സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

അരുണാചല്‍ പ്രദേശിന്റെ ഏഴാമത്തെ മുഖ്യമന്ത്രിയായ ദോര്‍ജി തുടര്‍ച്ചയായി രണ്ടാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്. പവന്‍ ഹംസ് ഹെലികോപ്ടറാണ് അപകടത്തില്‍ പെട്ടത്. ഏപ്രില്‍ 19ന് തവാംഗില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് രണ്ട് കുട്ടികളും മൂന്ന് ജീവനക്കാരുമുള്‍പ്പെടെ 17 പേര്‍ മരിച്ചിരുന്നു. മലയിടുക്കുകള്‍ നിറഞ്ഞ തവാങില്‍ ഒരാഴ്ചയ്ക്ക് മുമ്പ് മറ്റൊരു ഹെലികോപ്ടര്‍ തകര്‍ന്ന് നാലു പേര്‍ മരിച്ചിരുന്നു.

കഴിഞ്ഞ നവംബര്‍ 19ന് വ്യോമസേനയുടെ എം.ഐ. 17 ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് അതിലുണ്ടായിരുന്ന 12 പേര്‍ മരിച്ചിരുന്നു.