ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംപ്രേഷണവുമായി ബന്ധപ്പെട്ട കാരറില്‍ അഴിമതി നടന്നിട്ടില്ലെന്ന് ദുരദര്‍ശന്‍. ഗെയിംസ് സംപ്രേഷണംചെയ്യാന്‍ അനുമതി ലഭിച്ച ബ്രിട്ടീഷ് കമ്പനിയുമായുള്ള എല്ലാ ഇടപാടുകളും സുതാര്യമാണെന്നും ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ അരുണ ശര്‍മ പറഞ്ഞു.

കമ്പനിയുമായുണ്ടാക്കിയ എല്ലാ കരാറുകളും സുതാര്യമാണ്. കേന്ദ്രസര്‍ക്കാറിന്റേയും പൊതുധനകാര്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടേയും അടിസ്ഥാനത്തിലാണ് കാരറുണ്ടാക്കിയതെന്നും അരുണ വ്യക്തമാക്കി.

ഗെയിംസിന്റെ സംപ്രേഷണകരാര്‍ നേടിയ സിസി ലൈവ് സമര്‍പ്പിച്ച രേഖകളില്‍ ക്രമക്കേടുകള്‍ ഉള്ളതായി നികുതിവകുപ്പ് കണ്ടെത്തിയിരുന്നു. ഏതാണ്ട് 29 കോടി രൂപയിലേറെ നികുതിവെട്ടിപ്പിന് കമ്പനി ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.