ലഖ്‌നൗ: രാജ്യത്ത് അധികാരത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഇന്ത്യയുടെ ഔദ്യോഗിക മാധ്യമങ്ങളായ ദൂരദര്‍ശനെയും ആകാശവാണിയെയും മോദിയുടെ ശബ്ദമായി മാറ്റിയെന്ന ബി.എസ്.പി അധ്യക്ഷ മായാവതി. രാജ്യത്തെ സ്വതന്ത്രരായ എഴുത്തുകാരെയും സാഹിത്യകാരെയും മാധ്യമപ്രവര്‍ത്തകരെയും സര്‍ക്കാര്‍ ലക്ഷ്യമിടുകയാണെന്നും മായാവതി ആരോപിച്ചു.


Also Read: പരിഷ്‌ക്കാരങ്ങളുമായി ജി.എസ്.ടി; കയറ്റുമതിക്ക് നാമമാത്ര നികുതി മാത്രം; 26ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ മാറ്റം

Subscribe Us:

‘കേന്ദത്ത്രിലെ ബി.ജെ.പി സര്‍ക്കാര്‍ ദൂരദര്‍ശനെയും ആകാശവാണിയെയും മോദിയുടെ ശബ്ദമാക്കി മാറ്റിയിരിക്കുകയാണ്. അതോടെ അതിന്റെ പ്രാധാന്യവും നഷ്ടമായിരിക്കുകയാണ്. സ്വകാര്യ വാര്‍ത്താ ചാനലുകളെയും സര്‍ക്കാര്‍ നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ അവയുടെ സ്വാതന്ത്ര്യവും അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.’ മായാവതി പറഞ്ഞു.

‘അതിനു പുറമെ രാജ്യത്തെ സ്വതന്ത്ര എഴുത്തുകാരെയും സാഹിത്യകാരെയും മാധ്യമപ്രവര്‍ത്തകരെയും സര്‍ക്കാര്‍ ലക്ഷ്യമിടുകയാണ്. അത് എല്ലാവര്‍ക്കും അറിയുന്നതുമാണ്.’ മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രികൂടിയായ മായവതി പറഞ്ഞു.


Dont Miss:  ബി.ജെ.പി ജാഥ കാറ്റുപോയ ബലൂണ്‍; ജാഥയ്ക്ക് ജനങ്ങളില്‍ സ്വാധീനം ചെലുത്താനായില്ലെന്നും പി. ജയരാജന്‍


നേരത്തെ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ദൂരദര്‍ശനിലൂടെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത് വന്‍വിവാദത്തിനു വഴിതെളിയിച്ചിരുന്നു. ഇതിനു പുറമെ കഴിഞ്ഞ സ്വാതന്ത്ര ദിനത്തില്‍ ത്രിപുര മുഖ്യമന്ത്രിയുടെ സ്വാതന്ത്ര ദിന സന്ദേശം സംപ്രേഷണം ചെയ്യാതിരുന്നതും വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.